ആകാശത്തൊരുമലരായിന്ന്
ആകാരത്തിലൊരഴകാമംഗന
ആനനമാകെയാമോദത്താൽ
ആശ്രമവാടിയിലാരേയോത്തേടി.

ആകാംക്ഷയാലിടവുംവലവും
ആത്മാർത്ഥതയാലെങ്ങും പരതേ
ആപാദചൂഢമണിഞ്ഞൊരുങ്ങി
ആമുഖമാകെയുത്സാഹത്താൽ.

ആരറിവൂയവളുടെയുള്ളo
ആകുന്നത്രയണികളുമായി
ആരുംകണ്ടാലൊരുനിരയായി
ആശംസകളോടൊപ്പംചേരാൻ.

ആകാശത്തുടുപതിയായിരം
ആധിയില്ലാതതുമിന്നീടുമ്പോൾ
ആരവമില്ലാതൂറിചിരിയാൽ
ആനന്ദിച്ചവരാദരവോടെ.

ആകർഷിച്ചാകാശഗംഗയിൽ
ആകല്പത്തിനറ്റത്തെത്താൻ
ആലോചിച്ചവരൊന്നൊന്നായി
ആശ്രമവാടിയുലുദാത്തമായി.

ആകാശത്തായമ്പിളിയങ്ങനെ
ആയിരംപ്പൂക്കളുദിച്ചതുപ്പോലെ
ആകർഷകമായൊരുനിൽപ്പിൽ
ആകാശമണ്ഡപമാകെനിറഞ്ഞു.

ആത്മാവിലതഷ്ടാപദമായി
ആര്യന്മാരുടെതറവാട്ടിലായി
ആമയമില്ലാതെയാദ്രതയാലെ
ആലയമതിലൊരുമനമോടെ.

ആസ്തികളുള്ളോരുടയോന്
ആഗ്രഹമില്ലൊരുനാളിലുമിന്നും
ആസ്ഥയൊഴിഞ്ഞാസനത്തിൽ
ആശാസ്യത്താലഭയമേകാൻ.

ആശയങ്ങളനവധിയുലകിൽ
ആസന്നതയാലിരുപക്ഷത്തായി
ആശ്വാസത്തിന്നാലയമതിലായി
ആയിരമുലകിലൊന്നായിയലിയും

ആജ്ഞയാലനുദിനഭരണത്തിൽ
ആയുധമില്ലാതപവാരണത്താൽ
ആട്ടത്താലനുഋതമതിലായവർ
ആരോഹണമാത്രാഗുണനിക.

ആയോധനമാണീയുലകമതിൽ
ആകരമെല്ലാമടരാടാനായി
ആക്ഷേപങ്ങളൊന്നൊന്നായി
ആപാതമാണതിലെന്നുമുന്നം .

ആസക്തികളുള്ളൊരുജീവൻ
ആഹാരവിഹാരനിദ്രാമൈഥുനം
ആവർത്തനമായതുക്ഷണികം
ആടിയടരാനായൊരുവലയം.

ആക്കമോടുള്ളാദിമസൃഷ്ടി
ആപത്താലൂഴിയിലുത്താപൻ
ആദിയിലേതാപമേറിയുരുകി
ആദിയിലാഗിരിയിലാവസിച്ചു.

ആദിപ്രജാപതിയധികാരത്താൽ
ആധാരങ്ങളാലടിസ്ഥാനമാക്കി
ആനന്ദത്താൽതഥാഗതനായി
ആഘോഷപ്പെരുമയിലായതം.

ആകാശത്തേയമ്പിളിമാനസം
ആരേമാകർഷിച്ചുവശത്താക്കി
ആരാധനയാലെല്ലാമണിയായി
ആരും പാടുംപാണത്തുടിയാൽ .

അഡ്വ:അനൂപ് കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *