കോലം വരയ്ക്കുന്ന മണിമുറ്റമാകെ –
കോലം മായ്ക്കുന്ന തെമ്മാടിക്കാറ്റും?
കാലങ്ങളെത്രയോ മാറ്റാൻ തുന്നിഞ്ഞൊരാ –
കാലക്കേടിൻ്റെ മാംസഭാണ്ഡങ്ങളായ്?

കലമുടയ്ക്കുന്ന ഭ്രാന്തമാം ശിരസ്സിലായ്-
കളവിൻ്റെ മുത്തുകൾ ഹാരമായ് ചൂടവേ ?
കണ്ണടയില്ലാതെ കണ്ണാടിയില്ലാതെ-
കണ്ണു കാണാൻ പരതുന്നുയേവരും ?

കലികാലവൈഭവം മാടി വിളിക്കേ-
കാലൻ്റെ കാൽക്കൽ തൊഴുതു നില്പായ്!
കർമ്മബന്ധങ്ങളടിവേരറുക്കവേ-
കർമ്മനിരതരായ് കർമ്മികളിവിടെ!

കാലങ്ങളിങ്ങനെ കലുഷമായ് മാറിയും –
കാതടച്ച് വായ പൊത്തി കണ്ണുമടയ്ക്കയായ്!
കോമരം തുള്ളുന്നു കാലൻ കോഴികൾ –
കേമരാണെന്ന് സ്വയം പുകഴ്ത്തീടവേ!

കാലചക്രത്തിൻ്റെ നെരിയാണിയുരി-
കൊലവിളി കൂട്ടുന്നു അമരത്തിരുന്ന്!
കോലം മറന്നും കാലം കഴിച്ചും…..
കലിതുള്ളിയാടി തിമിർക്കയായ് ചാവാലി!

രാജീവ് ചേമഞ്ചേരി


By ivayana

Leave a Reply

Your email address will not be published. Required fields are marked *