രചന : മംഗളൻ കുണ്ടറ✍️
ഇല്ലത്തിൽ കിട്ടാത്തൊരീ സൗഹൃദം
ഇച്ചേച്ചി പകരുമ്പോൾ സ്നേഹാമൃതം
ഇവിടെ വിലസുമീ വെൺപൂക്കളിൽ
ഇത്ര കുറുമ്പു കലർന്നിരുന്നോ..!?
പൂക്കളിൽ നിറയുമീ തൂവൽ സ്പർശം
പൂപോലെ മൃദുമേനി പുൽകിടുമ്പോൾ
പുൽമേട്ടിലെ പുഞ്ചിരിപ്പൂക്കളാൽ
പുളകിതനാകുന്നു കുഞ്ഞനുജൻ!
പൂക്കളിറുത്തു ഞാനവനേകുമ്പോൾ
പൂക്കളിൽ നിറയുന്ന വെൺമ പോലെ
പൂമുഖം പുഞ്ചിരി തൂകിടുന്നു
പൂമേനി കോരിത്തരിച്ചിടുന്നു!!