രചന : അഡ്വ: അനൂപ് കുറ്റൂർ✍️
മുല്ലപ്പെരിയാറെന്നൊരു മുത്തശ്ശനിന്നിതാ
മൂത്തുജരാനരബാധിച്ചുപ്പല്ലും കൊഴിഞ്ഞു
മരിക്കാനായിയൊരുങ്ങിനിൽക്കുമ്പോൾ
മാലോകരെന്നിട്ടുമെന്തേ കണ്ണടയ്ക്കുന്നു.
മുത്തശ്ശിയാമാജലാശയത്തിനേയിംമ്പം
മുത്തിപ്പുണർന്നിതാനാളുകളേറെയായി
മോചനമില്ലാതെയലറുന്ന മുത്തശ്ശിയോ
മതിലുപ്പൊട്ടിച്ചു; ചാടാനാനൊരുങ്ങുന്നു.
മുത്തശ്ശനമ്മൂമ്മയേപ്പണ്ടുപരിണയിച്ചപ്പോൾ
മേഘശരമായൊന്നിച്ചൊഴുകീയിണകൾ
മല്ലനുംമൂധേവിയുമിന്നുകലഹിച്ചപ്പോൾ
മുത്തശ്ശിയോമിന്നുപ്പൊട്ടിച്ചെറിയുവാൻ.
മൂധേവി വന്നിതാ മാതൃസദനത്തിലായി
മൂർച്ചയേറിയ കലഹധ്വനിയാലിരുളുന്നു
മുട്ടുന്നു നെഞ്ചിലായി മുതുമുത്തശ്ശൻ്റെ
മുഖമാകെചുവന്നുകരഞ്ഞുതുടുക്കുന്നു.
മുല്ലപ്പെരിയാറണക്കെട്ടിനന്നൊക്കെ
മഹാമേരുപ്പോലുള്ളപെരുമയുണ്ടാരുന്നു
മേഘമുതിർന്നെത്രതല്ലിപ്പതഞ്ഞാലും
മൃദുലമായിതാങ്ങാൻക്കരംകരുത്തോടെ.
മല്ലിക ചൂടിയ മുത്തശ്ശിക്കാരാരുമറിയാതെ
മറ്റൊരുകാമുകനിംമ്പമാപാണ്ഡിനാട്ടിൽ
മുത്തശ്ശനറിയാതിടയ്ക്കിടെയൊളിച്ചങ്ങു
മൂർഖനാംപാണ്ഡിയെകാണാനാശയായി.
മിന്നൽപ്പിണർപ്പോലലറുന്നുമുത്തശ്ശൻ
മുത്തശ്ശിയടക്കിയപ്രണയമറിഞ്ഞപ്പോൾ
മിണ്ടാതിരുന്നവരനേകകാലമെന്നാൽ
മുത്തശ്ശനന്ത്യത്തിലലിവു തോന്നുന്നു.
മുതുകാളയായൊരാ പാണ്ഡിയാനെ
മുമ്പിലെത്തുവാനായിക്ഷണിക്കുന്നു
മുത്തശ്ശനുമാകാമുകനുമെതിർത്തങ്ങു
മല്ലിടാനായിതാഗോദായിൽനിൽക്കുന്നു.
മൃദംഗനാദംപ്പോലുള്ളയാരവത്താലെ
മുത്തശ്ശിക്കായി രണ്ടും നിയുദ്ധമായി
മൂർച്ഛയേറുന്ന പാണ്ഡിയിടിച്ചപ്പോൾ
മൂർത്തനായിമുത്തശ്ശൻനിലത്തുവീണു.
മുത്തശ്ശിതളർന്നുതലതല്ലികരഞ്ഞപ്പോൾ
മീശപ്പിരിച്ചൊരുപാണ്ഡിയനലിയാനായി
മുത്തശ്ശനെ തഴുകിപ്പരിച്ചരിച്ചിടുവാൻ
മുതുകാളപാണ്ഡിയാനൊരുങ്ങിത്തന്നെ.
മിന്നിയ മുത്തശ്ശൻ പാണ്ഡിയെപ്പേടിച്ചു
മുത്തിശ്ശിയോടൊരുപരിഹാരമേകുവാൻ
മുത്തശ്ശിക്കോരണ്ടും വേണമിണകളായി
മുത്തിമുത്തിരണ്ടുമിരുവശംകിടക്കേണം.
മുത്തിയിരുട്ടുമ്പോൾ മഞ്ചം വിരിച്ചിട്ട്
മാരനേം മാടനേം കൂടെ കിടത്തുന്നു
മുട്ടിമുട്ടിക്കിടന്നപ്പോളാക്കമോടെയവർ
മാദകലഹരിയാൽ കാമാസക്തരായി.
മുത്തശ്ശിക്കങ്ങനെ ആലയത്തിലായി
മാരന്മാർ വാങ്ങുന്ന കരണങ്ങൾരണ്ടായി
മറയില്ലാതെല്ലാംമറന്നവരൊന്നിച്ചായി
മുത്തിപ്പിണഞ്ഞിതാമാറാടിത്തളരുന്നു.
മുത്തിപ്പഴുത്തൊരു മാമ്പഴം പോലവേ
മുത്തുകളൊന്നൊന്നായി പിറക്കുവാൻ
മുദ്രയാലെയവർയാരെന്നറിയുമ്പോൾ
മുത്തുകളേയവർ പങ്കിട്ടെടുക്കാനായി.
മുത്തശ്ശിയന്ത്യംപ്പെട്ടൊരു കാര്യത്തിൽ
മുട്ടാളമാർക്കവർ സ്വന്തമായീടേണം
മേടയിലായിട്ടൊന്നറുമാദിച്ചീടുവാൻ
മുത്തശ്ശിയൊപ്പംചെന്നീടേണമെന്നായി.
മൂത്തൊരു തർക്കം ഇരുപക്ഷത്തായി
മാറ്റുരയ്ക്കാനായൊരു കേസാകുന്നു
മാരന്മാരിരുപക്ഷത്തിരിക്കുമ്പോൾ
മാറിമാറി വക്കീൽ വാദിക്കാനായിതാ.
മച്ചിലിരിക്കുന്ന ജഡ്ജി കേൾക്കുന്നന്ത്യം
മെച്ചമായിട്ടൊരു വിധിയുണ്ടാക്കുന്നു
മോടിയോടെയാ വിധി പ്രഖ്യാപിക്കാനായി
മോദമോടൊരു ദിനം മാറ്റി വച്ചീടുന്നു.
മുത്തശ്ശിയേരണ്ടുപാതിയായിപകുക്കൂ ……
ന്നെന്നന്ത്യത്തിലോതുന്ന നീതിന്യായം
മാറി നിന്നതു കേൾക്കുന്ന മാരനോ…..
മാറിടം തട്ടിയലറാനായി മുത്തശ്ശൻ.