രചന : റിഷു റിഷു ✍️
‘ഭാര്യവീട്’ എന്നു കേൾക്കുമ്പോൾ തന്നെ പലർക്കും ‘എന്തുവീട്’ എന്ന ഭാവമാണ്..!
ഈ ലോകത്ത് നമുക്ക്
സ്വന്തമായുള്ളത് മൂന്നു വീടുകളാണ്..
ഒന്ന് നാം ഇപ്പൊ താമസിക്കുന്ന
നമ്മുടെ വീട്..
രണ്ടാമത്തേത് ഭാര്യവീടാണ്..
മൂന്നാമത്തേത് നാം നാളെ പോയി
കിടക്കാൻ തയ്യാറാവുന്ന ആറടി മണ്ണ്..
അതിൽ ഭാര്യവീടാണ്
നമ്മുടെ രണ്ടാമത്തെ വീട്..
അതായത് നമുക്ക് വേണ്ടി
ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന
നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവരിൽ
ചിലരുളള വീട്..
അതിനെ ഒരിക്കലും
വില കുറച്ചു കാണരുത്..!
കയ്യോ കാലോ വളരുന്നതും
നോക്കി വളർത്തി വലുതാക്കി
നിന്നിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് നിന്റെ മണവാട്ടിയാക്കിത്തന്ന ആ വിട്ടിലുള്ളവർ രക്തബന്ധത്തോള്ളം വലിയ ബന്ധമാണ് അവരോട് നമുക്കുള്ളത്..
അവരെ വിഷമിപ്പിക്കാതിരിക്കുക
എന്നത് നമ്മുടെ ബാധ്യതയാണ്..!
കല്യാണം കഴിഞ്ഞ് നിന്റെ മണവാട്ടിയാക്കി കൂടെകൂട്ടിയാൽ എല്ലാം കഴിഞ്ഞു എന്നുള്ള ചിന്ത ശെരിയല്ല..!
ഇന്നലെവരെ അവൾ വളർന്ന വീടും വീട്ടുകാരും നാട്ടുകാരും മരണം വരെ അവൾക്ക് പ്രിയപ്പെട്ടതാണ്..!
ഒരു തൊണ്ണൂറു ശതമാനം
അവളുടെ ഇഷ്ടങ്ങളും അവൾ
നിനക്കായി ഒഴിവാക്കിയേക്കാം..
പക്ഷെ..
സ്വന്തം മാതാപിതാക്കളെയും കുടുംബത്തേയും പറ്റിയുള്ള കുറ്റപ്പെടുത്തലുകളും താഴ്ത്തിപ്പറയലും ഒരിക്കലും ആ മനസ്സ് പൊറുക്കില്ല..!
മക്കളുണ്ടായി അവർ വിദ്യാഭ്യാസത്തിന് പ്രാപ്തരാകുന്നതുവരെയെങ്കിലും അവളെ അവളുടെ വീട്ടിൽ പോകാൻ.. കൊണ്ടുവിടാൻ ശ്രദ്ധിക്കുക..!
ചിലപ്പോൾ കഴിഞ്ഞമാസമോ.. കഴിഞ്ഞാഴ്ചയോ.. ഇന്നലെയോ.. പോയതായിരിക്കും..!
എന്നാലും അവളുടെ മനസ്സറിഞ്ഞു
അവളെ പോകാൻ അനുവദിക്കുക..!
അതിനുപകരമായി നീ എന്തുതന്നെ
വാഗ്ദാനം ചെയ്താലും… അമ്പിളിമാമനെ പിടിച്ചുകൊടുത്താൽ പോലും അതിന് പകരമാവില്ല.. ചിലപ്പോൾ ആ വീട് മുഴുപട്ടിണിയായിരിക്കും എന്നാലും
അവളുടെ മനസ്സ് അവിടെയായിരിക്കും..!
നിന്റെ ഇഷ്ടത്തിന് എതിര് പ്രകടിപ്പിക്കാതിരിക്കാൻ അവൾ ആവശ്യപ്പെടുന്നില്ലായിരിക്കും..
എന്നാലും നീയത് മുന്നിൽകണ്ട് മനസ്സിലാക്കണം..!
അതാണ് ഒരു യഥാർത്ഥ ഭർത്താവ്…
ആ വേദന മനസ്സിലാക്കാൻ
നിന്റെ മകളെ കല്യാണം കഴിപ്പിച്ചു
വിടുന്നത്രേം കാലം കാത്തിരിക്കരുത്..
അപ്പോഴുള്ള വേദനക്ക് ഒരു പ്രസക്തിയുമില്ല..!
നേരത്തേ പറഞ്ഞ മക്കളുടെ വിദ്യാഭ്യാസകാലഘട്ടം ആരംഭിച്ചാൽ
അവൾ താനേ അവളുടെ കുടുംബം എന്ന ആശയത്തിലേക്ക് ഒതുങ്ങിക്കോളും..!
അതുവരെ അവളെ നിർബന്ധിക്കരുത്..!
നിന്റെ വീട്ടിൽ കിട്ടുന്ന ശീതീകരിച്ച മുറിക്കുള്ളിലെ ഉറക്കത്തെക്കാൾ അവളാഗ്രഹിക്കുന്നത് അവൾക്ക് കൈവിട്ടുപോയ ഇന്നലെകളിലെ
തന്റെ ചേട്ടനോട് തല്ലുപിടിച്ച പകലുകളും അനുജത്തിയെ വാശിപിടിപ്പിച്ച നിമിഷങ്ങളുമാണ്..!
തന്റെ വീട്ടിലെ വർത്തമാനം പറഞ്ഞുകിടന്ന് അറിയാതെ ഉറങ്ങിപ്പോകുന്ന രാവുകളുമാണ്..!
ആ മനസ്സിലെ കുട്ടിത്തം വിട്ടുമാറുന്നതുവരെ അവളോട് ഒരു നിർബന്ധവുമരുത്..
കാരണം നിനക്ക് നിന്റെ വീടും
ആളുകളും പഴയതാണ്..!
അവൾക്ക്എല്ലാം പുതിയതാണ്..
പരിചയപ്പെട്ടുവരാനും അതിലോട്ടു പൊരുത്തപ്പെടുവാനും സമയം കൊടുക്കുക…
അവളുടെ ഇഷ്ടങ്ങൊളൊക്കെയും
നിന്റെ നേട്ടങ്ങളായി കരുതുമ്പോഴും..
അവളെ ഏതു നിമിഷവും ഓർക്കുന്ന..
നിനക്കു കൈപിടിച്ചേല്പിച്ച കുടുംബവും..
നൊന്ത് പ്രസവിച്ച് കണ്ണേന്നും കരളേന്നും പറഞ്ഞു കൊണ്ട് നടന്ന മാതൃ മനസ്സും.. രാജകുമാരിയെപ്പോലെ വളർത്തി വലുതാക്കിയ ഒരു പിതാവിന്റെ മനസ്സും
പുറകിലുണ്ട് എന്ന ചിന്ത വേണം..!
ഓർക്കുക..
വല്ലപ്പോഴും..!
എല്ലാ ഗുരുത്വവും പൊരുത്തവും നേടാനായാൽ നല്ല കുടുംബജീവിതവും
താനേ വരും..❤️