ചിക്കി…….
ചിക്കി, സുന്ദരിയായിരുന്നു.
ഹൃദയത്തിൽ, കയറി
താളം ചവിട്ടുന്ന സുന്ദരി…..
ബോബ്ചെയ്ത,ചുരുള്‍മുടി….
മെലിഞ ശരീരം,
കറുപ്പിനെ
തോല്പ്പിക്കാന്‍വേണ്ടിമാത്രം,
വെളുത്ത ശരീരം.
സാരിയുടുത്തുനില്ക്കുന്ന
ചിക്കി സുന്ദരിയാണ്…..!
ചിക്കിസുന്ദരിയാണെന്ന്,
ചിക്കിക്കറിയുമോ എന്തോ….!
തമ്മയ്യനും,ഡിക്കിയും,
ചിക്കിയുടെ,സഹോദരന്മാരാണ്.
രണ്ടുപേരും,
നല്ലഫുട്ബോള്‍കളിക്കാരാണ്.
ഡിക്കിയാണുമിടുക്കന്‍.
മെലിഞ്ഞ ഡിക്കി
വില്ലുപോലെവളഞ്ഞ്
ശരവേഗത്തില്‍ പന്തുമായി
ഗോള്‍മുഖത്തേക്കുമുന്നേറുന്നത്
ആകാംക്ഷയോടെ,
നോക്കിനിന്നിട്ടുണ്ട്.
തമിഴ് അക്ഷരമാലപഠിക്കാന്‍,
ഗ്രെയ്സിടീച്ചറുടെ,വീട്ടിലേക്കുപോകുമ്പോഴാണ്,
സാധാരണ,ചിക്കി,തേയിലക്കാടിനിടയിലൂടെയുള്ള
റോഡുകളീലൂടെ നടക്കാനിറങ്ങുന്നതു കണ്ടിട്ടുള്ളത്.
മൂടല്‍മഞ്ഞിനെതിരെ,സാരിത്തലപ്പുകൊണ്ടു പുതച്ച്,
കുന്നിന്‍ചരിവുകളിലൂടെ നടന്നുനീങ്ങുന്ന ചിക്കി,
ദുഃഖങ്ങളുടെ,കൂമ്പാരമാണെന്നുതോന്നിയിട്ടുണ്ട്.
ദുഃഖങ്ങളുടെ,മൊത്തക്കച്ചവടക്കാരി…….!
ദുഃഖങ്ങള്‍ വില്ക്കുന്നവള്‍……..!!
ചിക്കീ…..
നീയിപ്പോൾ ജീവിച്ചിരിപ്പുണ്ടോ……?
ചിക്കീ…… നിനക്കിപ്പോളോര്‍മ്മയുണ്ടോ
ഈ ചെറിയമനുഷ്യനെ?
ഞാനിപ്പോള്‍,ദുഖങ്ങളുടെ കാവല്‍ക്കാരനാണ്.
വെറുതെ ജീവിച്ചിരിക്കുന്ന കാവല്‍ക്കാരന്‍…….!!

By ivayana

Leave a Reply

Your email address will not be published. Required fields are marked *