രചന : ജയരാജ് പുതുമഠം.✍️
ധർമ്മച്യുതികളുടെ
തിളയ്ക്കുന്ന നീണ്ടകഥകൾ
ഇന്ദ്രിയങ്ങളിൽ അനസ്യുതം
പെയ്തുകൊണ്ടിരിക്കുന്നു
ലയതാളങ്ങളറിയാതെ
പ്രകൃതിയുടെ തബലയിൽ
ഹൃദയചർമ്മം ചാലിച്ച്
സദാചാരച്ചെരടിൻ
വികലവർണ്ണത്തിൽ
വ്യഭിചാരതീർത്ഥങ്ങൾ
തിരയുന്ന പ്രജകളുടെ
വിഗതഗണങ്ങൾ പെരുകുന്നു.
ഒറ്റപ്പെടലിന്റെ മന്ത്രങ്ങളാൽ
യജ്ഞസൗധങ്ങളിൽ
വീണമീട്ടുന്ന തീർഥാടകരുടെ
ഗായത്രി രോദനങ്ങൾ
സോപാനപ്പടികളിൽ ചിതറുന്നു.