അവൾ തന്റെ ജന്മദിനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
ആ ദിവസം അദ്ദേഹത്തോടൊപ്പം ആഘോഷിക്കാൻ ആവേശഭരിതയായ അവൾ ആഴ്ചകൾക്ക്‌ മുമ്പ് ഭർത്താവിനു സൂചനകൾ നൽകിയിരുന്നു.
തലേദിവസം രാത്രി, തന്റെ ഭർത്താവ് എന്തായിരിക്കും സർപ്രൈസ് നൽകുക എന്ന് സങ്കൽപ്പിച്ചുകൊണ്ട് അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
അവളുടെ ജന്മദിനത്തിൻറെ പ്രഭാതം വന്നു, ഭർത്താവ് പതിവുപോലെ അവൻ അവളെ നെറ്റിയിൽ ചുംബിച്ചു ജോലിക്ക് പോയി..
അവൾക്കു ആകെ നിരാശയും സങ്കടവും കൊണ്ടു അവൾ കണ്ണുകൾ തുടച്ചു..
അവൾ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.
ചിലപ്പോ എന്നെ പറ്റിക്കാനായിട്ട് ആയിരിക്കോ അതോ ജോലി കഴിഞ്ഞു വരുമ്പോ സർപ്രൈസ് തെരനായിരിക്കും
അവൾ അങ്ങനെ സമാധാനിച്ചു…
വൈകീട്ട് ജോലി കഴിഞ്ഞു ക്ഷീണിത്നായി
ഭർത്താവ് മടങ്ങി വന്നു…
എന്നാൽ മണിക്കൂറുകൾ കടന്നുപോയി,
അവളുടെ ജന്മദിനത്തെക്കുറിച്ച് ഭർത്താവിൽ നിന്ന് ഒരു പരാമർശവും ഉണ്ടായിരുന്നില്ല….
വൈകുന്നേരമായപ്പോഴേക്കും ലില്ലിയുടെ ഹൃദയം തകർന്നു. അവൾ സ്വയം ശാന്തത പാലിക്കാൻ ശ്രമിച്ചു, പക്ഷെ അവൾക്കു പിടിച്ചു നിൽക്കാനായില്ല.
ഭർത്താവ് തന്റെ പിറന്നാൾ മറന്നു എന്ന്ത്‌ അവൾ ആഴത്തിൽ, മുറിവേറ്റു.
ലില്ലിക്ക് പിന്നെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവളുടെ ശബ്ദം വിറച്ചുകൊണ്ട് അവൾ പറഞ്ഞു,
“നിങ്ങൾ ഇന്ന് എന്തെങ്കിലും മറന്നോ?”
“എന്തു മറക്കാൻ “
“ഒന്നും മറന്നില്ലേ..?
“ഇല്ല എന്തെ…?”
“ഇന്ന് എന്റെ പിറന്നാൾ ആയിരുന്നു.. അറിയോ..?”
അയാൾ ഒരു നിമിഷം ആശയക്കുഴപ്പത്തിലായി. അപ്പോൾ, തിരിച്ചറിവ് ഒരു തിരമാല പോലെ അവനെ അടിച്ചു. അവന്റെ മുഖം മങ്ങി, കുറ്റബോധം അവനെ വിഴുങ്ങി.
“ഓ… Sorry .. ലില്ലി, എന്നോട് ക്ഷമിക്കണം”
മറക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ജോലി ഭ്രാന്താണ്, പക്ഷേ അതൊരു ഒഴികഴിവല്ല. ദയവായി എന്നോട് ക്ഷമിക്കണം “.
നിരാശയുടെയും ആശ്വാസത്തിന്റെയും ഒരു മിശ്രിതമായി ലില്ലി നെടുവീർപ്പിട്ടു. അവൻ മറക്കില്ലെന്ന് അവൾ പ്രതീക്ഷിച്ചു, പക്ഷേ അവന്റെ ആത്മാർത്ഥമായ ക്ഷമാപണം കേട്ടപ്പോൾ അവളുടെ ഹൃദയം മൃദുവായി.
അയാൾ അവളുടെ കൈ പിടിച്ച് കണ്ണുകളിലേക്ക് നോക്കി. “മറ്റെന്തിനേക്കാളും ഞാൻ നിന്നെ സ്നേഹിക്കുന്നു.ഞാൻ നിനക്ക് വാക്ക് തരുന്നു ഈ വരുന്ന ഒഴിവു ദിവസം ഞാൻ നിനക്കായി നൽകും അന്ന് നമ്മുടെ ദിവസം ആയിരിക്കും.
അവളുടെ ഹൃദയം അപ്പോഴും ചെറുതായി മുറിവേറ്റിട്ടുണ്ടെങ്കിലും, അയാളുടെ മറവി അവന്റെ സ്നേഹം മങ്ങുന്നതിന്റെ അടയാളമല്ലെന്ന് ലില്ലിക്ക് മനസ്സിലായി..❤

നമ്മുടെ വേണ്ടപ്പവട്ടവർ നമ്മുടെ പിറന്നാളിന് വിഷ്‌ ചെയ്യുമ്പോൾ ആർക്കായാലും സന്തോഷം ഉണ്ടാകും. ഇനി മറന്ന് പോകുന്നത് നിങ്ങളുടെbirthday
അന്നേ ദിവസം ആണെന്ന് പുള്ളിക്ക് അറിയാമോ അല്ലെങ്കിൽ ഓർമ ഉണ്ടോ എന്ന കാര്യത്തിൽ ആദ്യം വ്യക്തത വരുത്തണം.
പുള്ളി ചിലപ്പോ തിരക്കുകൾ കൊണ്ട് മറന്നിട്ടിട്ടുണ്ടാവാം. അല്ലാതെ ഇഷ്ട്ടക്കുറവ് കൊണ്ടായിരിക്കില്ല.അയാളുടെ birthday
” ആഘോഷിക്കാറുണ്ടോ അന്നു നിങ്ങൾ wish ചെയ്യാറുണ്ടോ?”
പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയേണ്ട രീതിക്ക് പറയണം. Birthday കഴിഞ്ഞിട്ടായാലും അന്നു നിങ്ങളുടെ birthday ആയിരുന്നു എന്ന് പുള്ളിയെ നിങ്ങൾ അറിയിച്ചിട്ടുണ്ടോ?
കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും share ചെയ്യാത്തത് കൊണ്ടുള്ള പ്രശ്നങ്ങൾ ആണ് ഇത്.പല റിലേഷൻഷിപ്പുകളിലും ഉണ്ടാവാറുള്ള പ്രശ്നം ഉണ്ടാവാം.
Work ചെയ്യുന്നവർ ആവുമ്പോൾ അവർക്ക് നൂറുകൂട്ടം കാര്യങ്ങൾ ഉണ്ടാവും ആലോചിക്കാൻ. അതിനിടക്ക് ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ വിട്ടു പോയെന്നു വരാം. നമ്മൾ അത് ഓർത്തു ഇരുന്നു വിഷമിക്കാൻ നിന്നാൽ നമുക്ക് ഒരിക്കലും സന്തോഷിക്കാൻ നേരം കാണില്ല.
അയാൾ wish ചെയ്തില്ലെങ്കിലും നമ്മൾ happy ആണെന്ന് അവരോട് പറയാതെ പറയുക. അതൊക്കെ ഒരു സന്തോഷം ആണ്. 😁
പിന്നെ ഹാപ്പിനെസ്സ് സ്വയം കണ്ടെത്തുന്നതിന്റെ ആദ്യ പടി ആരെയും mentally depend ചെയ്യാതിരിക്കുക എന്നുള്ളതാണ്. നമ്മൾ depend ചെയുന്ന വ്യക്തിയുടെ ചെറിയ ഒരു സ്വഭാവ മാറ്റം പോലും നമ്മളെ തകർത്തു കളയാം.
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ഇരിക്കുക. നമ്മുടെ കാര്യത്തിൽ നമ്മളെക്കാൾ ഏറെ ആരെങ്കിലും ശ്രദ്ധ കാണിക്കുമോ? നമ്മുടെ സന്തോഷം നമ്മുടെ മാത്രം ഉത്തരവാദിത്വം ആണ്. നമ്മളെ സന്തോഷിപ്പിക്കുക എന്നത് വേറെ ആരുടെയും ഡ്യൂട്ടി അല്ല. ആ ഡ്യൂട്ടി വേറെ ആരെയും ഏല്പിക്കാനും പാടില്ല. Stay പോസിറ്റീവ്. ✍️❤

By ivayana

Leave a Reply

Your email address will not be published. Required fields are marked *