കേരളത്തിൽ 11 -ആം നൂറ്റാണ്ടു മുതൽ തുടങ്ങിയ തീർത്ഥാടനവുമായി ബന്ധപ്പെട്ടാണ് ശബരിമല പ്രശ്തമാകുന്നത്. ശബരിമലയെക്കുറിച്ച് ആദ്യമായി ഒരു വിവരണം കാണുന്നത് – കന്യാ കുമാരിയിലെ ഗുഹനാഥ ക്ഷേത്രത്തിലെ temple record കളിൽ കാണുന്ന 12 – ആം നൂറ്റാണ്ടിലെ രാജേന്ദ്ര ചോളന്റെ പരാമർശത്തിൽ നിന്നാണ് ” Ayyan vediya Chathan Koil ” മലമുകളിൽ അയ്യൻ ശാസ്താവിന്റെ കോവിൽ നിർമ്മിക്കുന്നുണ്ട് എന്നാണ്.
A. D. 65 – ഇൽ തന്നെ 500 ലധികം ശാസ്താ വിഹാരങ്ങൾ കേരളക്കരയിൽ ഉണ്ടായിരുന്നു എന്ന് Aay രാജാവായിരുന്ന ഇമയവരമ്പൻ നേടും ചേരലാതന്റെ കാലത്തു രേഖപ്പെടുത്തിയിട്ടുണ്ട്.
Ref : ദ്രാവിഡ ഭാഷകൾ – 1975 by Dr. V. R. പ്രബോധചന്ദ്രൻ നായർ.
എന്നാൽ, ശബരിമലക്കു പ്രാധാന്യം കൈവരുന്നതിനു മുമ്പും ഏതാണ്ട് B. C. 2- നൂറ്റാണ്ടു മുതൽ തന്നെ 18 മലകൾ ഉൾപ്പെടുന്ന ആ പ്രദേശം ഒരു വലിയ ജനവാസകേന്ദ്രം ആയിരുന്നു. അക്കാലത്തു മധുര വലിയൊരു വാണീജ്യ കേന്ദ്രവും ബുദ്ധിസ്റ്റ് ലേണിംഗ് സെന്ററും ആയിരുന്നു. അവിടെ നിന്നും ശേഖരിക്കുന്ന മലഞ്ചരക്കുകൾ പടിഞ്ഞാറ് ആലപ്പുഴ, മുസരീസ്, കൊല്ലം തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുന്ന മലമ്പാതയിലെ ഒരു പ്രധാന തവളമായിരുന്നു സിരിപാദമല നഗരവും പ്രദേശങ്ങളും. ശബരിമല പ്രസിദ്ധമാക്കുന്നതിന് മുമ്പ് ആ പ്രദേശത്തിന്റെ പ്രധാന കേന്ദ്രം സിരിപാദമല ആയിരുന്നു.
ധാരാളം ബുദ്ധവിഹാരങ്ങളും, ലേണിംഗ് സെന്റർകളും, വ്യാപാരം കേന്ദ്രങ്ങളും, ചന്തയും, ഗോഡൗണുകളും, ചന്ദനതടിയുടേ കമ്പോളവും, ശർക്കര തുടങ്ങിയവയുടെ ഒക്കെ വ്യാപാരവുമായി സിരിപാദമല ഒരു പ്രധാന വ്യാപാരനഗരവും, സ്‌പൈസ്സ് റൂട്ടിന്റെ ഒരു തവളവുമായിരുന്നു.
ഇന്നത്തെ ശബരിമല ഒഴികെയുള്ള എല്ലാ മലകളിലും ജനങ്ങൾ തിങ്ങി പാർത്തിരുന്നു, മലഞ്ചരക്ക് കൃഷിയും, വ്യാപാരവും, കന്നുകാലി വളർത്തലും, പച്ചമരുന്ന് കൃഷിയും ഒക്കെയായി ജനങ്ങൾ സുഖമായി വസിച്ചിരുന്ന ഇടമായിരുന്നു അന്നത്തെ സിരിപാദമല നഗരപ്രദേശം.
പച്ചമരുന്നുകൾ ഉപയോഗിച്ചുള്ള പ്രകൃതിചികിത്സ വികസിപ്പിച്ചെടുത്തത് ബുദ്ധജനങ്ങളാണ് എന്ന് നമുക്കറിയാം. അന്ന് ധാരാളം മരുന്ന് ചെടികൾ വളർത്തി സൂക്ഷിച്ചിരുന്ന മലയായിരുന്നു ഇന്നത്തെ ശബരിമല അതുകൊണ്ടു തന്നെ ആ ഒരു മലയിൽ ആൾതാമസം ഉണ്ടായിരുന്നില്ല. 175 – കിലോമീറ്റർ അകലെയുള്ള ധമ്മമധുരയിലെ (ഇന്നത്തെ മീനാക്ഷി ക്ഷേത്രം )പ്രകൃതി ചികിത്സാ വിദ്യാകേന്ദ്രത്തിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനും, ഗവേഷണം നടത്താനും ധാരാളം പച്ചമരുന്നുകൾ ഈ മലയിൽ നിന്നും കൊണ്ടുപോയിരുന്നു. ഈ മലയിൽ ഏറ്റവും പ്രാധാന്യത്തോടെ വളർത്തിയിരുന്ന ചെടിയായിരുന്നു സവര –
White Silk Cotton Tree (എലവ്, പഞ്ഞിമരം ). അന്നത്തെ പ്രധാനപ്പെട്ട ഒരു മരുന്ന് ചെടിയായിരുന്ന ഈ സവര വളരെയധികം വളർത്തിയിരുന്ന മലക്ക് അവർ വിളിച്ചിരുന്ന പേരായിരുന്നു സവരിമല.
Ceiba Pentandra എന്ന botanical name ഉള്ള ചെടിയെ പാലി ഭാഷയിൽ സവര എന്നായിരുന്നു ബുദ്ധ സന്ന്യാസിമാർ വിളിച്ചിരുന്നത്. അതായത് സവരിമല എന്നത് മെഡിക്കൽ ഹെർബ്സ് ആയി ബന്ധപ്പെട്ട പേരാണ്. സാമൂവൽ മെറ്റീർ കേരളത്തിൽ ഉണ്ടായിരുന്നപ്പോഴും ഈ മലയുടെ പേര് സവരിമല എന്നായിരുന്നു എന്ന് തന്റെ
” കേരളചരിത്രം ” എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നെ കാണിപ്പയ്യൂരിന്റെ സവരി വാരം പൂജ ടെക്സ്റ്റ്.
ആ സവരിമലയെയാണ് 20 – ആം നൂറ്റാണ്ടിൽ രാമായണ കഥയുമായി ബന്ധിപ്പിച്ചു ശബരിമല ആക്കിയത്.
ശബരിയെന്ന രാമഭക്ത, രാമനെ കാണാൻ ആഗ്രഹിച്ചു കാത്തിരുന്ന സ്ഥലമാണ് ആ ഭക്തയുടെ പേരിൽ ശബരിമലയായി തീർന്നത് എന്നാണ് കഥ.
എന്നാൽ രാമായണത്തിൽ ഈ കഥ പറയുന്ന സ്ഥലം ഇന്നത്തെ ച്ഛത്തീസ്ഗട്ടിലെ
Janjgir ജില്ലയിലെ champa എന്ന സ്ഥലത്താണ്, ഇവിടെയല്ല.
ഇന്ന് കേരളത്തിലോ, ഇന്ത്യയിലോ അനേഷിച്ചാൽ ശബരി മലയെക്കുറിച്ച് കിട്ടുന്നത്, യുക്തിക്കു നിരക്കാത്ത കഥകൾ മാത്രമാണ്, പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ടു അബദ്ധജഢിലമായ കഥകളും വർണ്ണനകളും മാത്രമാണ് ലഭിക്കുക.
എന്നാൽ ടിബറ്റിൽ ഇതുമായി ബന്ധപ്പെട്ട ചില രേഖകൾ ലഭ്യമാണ്.
Yerushalmi, Dan എന്നിവർ 2010 – ൽ പബ്ലിഷ് ചെയ്‌ത
” South India in Tibetan Geography ” എന്ന ടെസ്റ്റിലും, Hikosaka, Shu എന്നിവർ 1989 – ൽ പബ്ലിഷ് ചെയ്‌ത “Buddhism in Tamil Nadu ” എന്ന ടെക്സ്റ്റിലും,
A New Perspective, Madras Institute of Asian Studies എന്ന ജേർണലിലും വിവരിക്കുന്നത് :- 11 – ആം നൂറ്റാണ്ടിലെ ചേര രാജാവായിരുന്ന ചേര സിംഹന്റെ കാലത്തു കേരളദേശത്തു മഹായാന, വജ്രായാന, ശ്രാവക്കയാന എന്നീ വിവിധ ബുദ്ധിസത്തിന്റെ സെക്ടകൾ ഇവിടെ പ്രാബല്ല്യത്തിൽ ഉണ്ടായിരുന്നു. സിരിപാദ മലയിലും ചുറ്റിലും അന്ന് വളർന്നു പന്തലിച്ചത് വജ്രായാന ബുദ്ധിസം ആയിരുന്നു.ബുദ്ധമത പാരമ്പര്യം അനുസരിച്ചു ബുദ്ധമതത്തിൽ ബുദ്ധനെ മാത്രമല്ല, ആറു ജ്ജാനതലവും കഴിഞ്ഞു പൂർണ്ണ നിർവാണം പ്രാപിച്ച സകല യോഗികളെയും ബുദ്ധനു തുല്യമായി ആരാധിച്ചിരുന്നു. ആറു ജ്ജാനതലങ്ങൾ കറുപ്പ്, നീല, പച്ച, ചുവപ്പ്, സ്വർണ്ണനിറം, മഞ്ഞ ഇങ്ങനെയായിരുന്നു. ഈ ആറു തലവും പ്രാപിച്ചവരെ ഓരോ ദേശത്തെയും ഭാഷയുടെ വ്യത്യാസമനുസരിച്ചു അയ്യനാർ, ശാസ്താവ്, കതിർഗാമ, മഞ്ജുസിരി, അവിലോകിതേശ്വരൻ, പരമബുദ്ധ, ബോധിസത്വൻ, സ്കന്ദൻ എന്നൊക്ക വിളിച്ചിരുന്നു, അവരെ ബുദ്ധനു തുല്യമായ രീതിയിൽ ആരാധിക്കുകയും ചെയ്തിരുന്നു – മുരുകൻ അത്തരം ഒരു കതിർഗാമ ആയിരുന്നു, അതാണ് പറഞ്ഞു പറഞ്ഞു കാർത്തികേയൻ ആക്കി മാറ്റിയത്.
12- ആം നൂറ്റാണ്ടിൽ വജ്രായാന ബുദ്ധജനങ്ങൾ തിങ്ങി പാർത്തിരുന്ന സിരി പാദ മലയിലും അങ്ങനെ ഒരു യോഗി ഉണ്ടായിരുന്നു,
Ajitha Natha.
അദ്ദേഹത്തിന്റെ പിതാവ് ഒരു മലഞ്ചരക്കു വ്യാപാരിയും, മാതാവ് പച്ചമരുകൾ ശേഖരിക്കുന്ന ഒരു സ്ത്രീയുമായിരുന്നു.
ഇന്നത്തെ നായകനായ – യുവാവായിരുന്ന അയ്യപ്പനും, അദ്ദേഹത്തിന്റെ പിതാവ് കണ്ടനും മാതാവ് കറുത്തമ്മക്കും, കരിമല അരയനും എന്ന് വേണ്ട സിരി പാദ മലമ്പ്രദേശത്തെ സകല ആളുകൾക്കും പിതൃ തുല്ല്യനായ യോഗിയായിരുന്നു, ജ്ജാനതലത്തിലെ ആറു തലങ്ങളും കടന്ന അജിതനാഥ എന്ന ബുദ്ധ സന്യാസി. അദ്ദേഹം മെഡിറ്റേഷൻ നടത്തി ജ്ജാനതലങ്ങൾ കടന്നപ്പോൾ കിട്ടിയ സ്ഥാനമായിരുന്നു ” പരമബുദ്ധ “. അഗസ്ത്യകുടത്തിലെ പൊറ്റലയിൽ ഇരുന്നു നീണ്ട ധ്യാനത്തിൽ ഇരുന്നാണ് അദ്ദേഹം ആത്മപ്രഭാവനായി,”പരമബുദ്ധ ” എന്ന പദത്തിലെത്തിയത്. ഈ പരമബുദ്ധ തന്റെ നീണ്ട ധ്യാനത്തിൽ ഇരിക്കുമ്പോൾ അരക്കും കാലുകളിലും ചുറ്റി ഒരു ധ്യാനപ്പട്ട (Meditation Belt )ഉപയോഗിച്ചിരുന്നു.
അയ്യന്റെയും മറ്റു സകല ജനങ്ങളുടെയും വാത്സല്യം സ്വീകരിച്ചു തന്റെ പരമബുദ്ധ സ്ഥാനം സ്വീകരിക്കാൻ, Ajitha Natha നേപ്പാൾ, ഭൂട്ടാൻ ഒക്കെ ചുറ്റി ടിബറ്റ്റിലേക്കു ഒരു യാത്ര നടത്തി. നീണ്ട യാത്രക്കൊടുവിൽ ടിബറ്റിൽ എത്തിയ അദ്ദേഹത്തെ Tibetan Buddhist Council വിളിച്ചു നൽകിയത് ” PHA – DA- DAMPA SANGYE ” എന്ന സ്ഥാനമായിരുന്നു, Equal to Buddha – അതാണ് നമ്മുടെ ഭാഷയിൽ “പരമബുദ്ധ “.- Teacher, Father, Leader എന്നൊക്കെയാണ് അർഥം.
വടക്കേയിന്ത്യയിൽ നീണ്ട യാത്രകളും സ്വീകരണങ്ങളും ഏറ്റുവാങ്ങിയ അജിത നാഥ പിന്നെ സിരി പാദ മലയിലേക്ക് തിരിച്ചു വന്നില്ല. അദ്ദേഹത്തിന്റെ പരിനിർവാണം ടിബറ്റിൽ തന്നെ നടന്നു.
വിവരമറിഞ്ഞ സിരി പാദ മലയിലെ ജനങ്ങളുടെ ഹൃദയം തകർന്നു, തങ്ങളുടെ ആത്മ പ്രഭാവനായിരുന്ന യോയിയുടെ വിയോഗം അവരെ വിഷമിപ്പിച്ചു.
അന്ന് യുവാവും, സിരി പാദ മലയിലെ സൈനിക നേതാവും ഒക്കെ ആയിരുന്ന അയ്യൻ, തങ്ങളുടെ ആത്മീയാചാര്യനായിരുന്ന പരമ ബുദ്ധക്കു വേണ്ടി ഒരു shrine / pagoda നിർമിക്കുന്ന കാര്യം ദേശവാസികളുമായി ചർച്ച നടത്തി. അതിന്റെ അനന്തരഫലമായിരുന്നു, 1181- ലെ ബുദ്ധ പൂർണ്ണിമ നാളിൽ ആളൊഴിഞ സവരിമലയുടെ മുകളിൽ, സമുദായത്തിന്റെ മുഴുവൻ സാന്നിധ്യത്തിൽ, അവരോരു ബുദ്ധമണ്ഡലം / പഗോട കെട്ടിപ്പൊക്കിയത്. പരമ പ്രധാനമായ ആചാരം ധ്യാനമായിരുന്നു, അതിനു വേണ്ടി ഒരു Meditation Square – മണിമണ്ഡപം ഒരുക്കിയിരുന്നു.
ബുദ്ധിസത്തിന്റെ Self Realization Level – ആണ് ആറു പടികൾ കൊണ്ടും, ആറു നിറങ്ങൾ കൊണ്ടും ( Dress Code) അർഥമാക്കുന്നത് ( Black, Blue, Green, Red, Golden, Yellow). പടികൾ അത് 6-12-18-24 ഒക്കെ ആകാം.
സവരി മലയിലേതു 24 പടികൾ ആയിരുന്നു, കറുത്ത ഗ്രാനറ്റിലായിരുന്നു പടികൾ കൊത്തിയുണ്ടാക്കിയത്.തമിഴ്കത്തെ കുറുപ്പു സ്വാമി വിഹാരത്തിലേതു 18 പടികൾ ആയിരുന്നു.വൈക്കത്ത് ആറു പടി,
അങ്ങനെ സവരിമലയിൽ നിർമ്മിച്ച ബുദ്ധമണ്ഡലത്തിൽ / പഗോടയിൽ അജിത നാഥ എന്ന പരമ ബുദ്ധയുടെ, കല്ലിൽ കൊത്തിയ വിഗ്രഹം സ്ഥാപിച്ച് – ” ഓം മണി പദ്മേഹം ” എന്ന 6th Syllable ധ്യാനമന്ത്രത്തോടെ ആരാധന തുടങ്ങിയതോടെ പഴയ സവരിമല – ” പർണ്ണ സവരി”
ആയി മാറി.
ഈ പരമബുദ്ധയുടെ ഇതേ പോലത്തെ ഒരു വിഗ്രഹം അദ്ദേഹം ധ്യാനത്തിലിരുന്ന അഗസ്ത്യകുടം ബുദ്ധവിഹാരത്തിലും സ്ഥാപിച്ചിരുന്നു. മറ്റൊരു ബുദ്ധ വിഗ്രഹത്തിലും, അവിലോകിതേശ്വരപ്രതിമകളിലും ( ഏതെങ്കിലും ബ്രാഹ്മണ ദൈവ വിഗ്രഹത്തിലും ) ഇല്ലാത്ത അരപ്പട്ട – belt, ഈ വിഗ്രഹത്തിൽ വരാൻ കാരണം, അജിത നാഥ ഉപയോഗിച്ചിരുന്ന ധ്യാനപ്പട്ട
(മെഡിറ്റേഷൻ ബെൽറ്റ്‌ ) ആയിരുന്നു. അക്കാലത്തു കേരളത്തിലും, തമിഴ്കത്തും ധാരാളം ശാസ്താ വിഗ്രഹങ്ങൾ ഉണ്ടായിരുന്നു, അതിൽ നിന്നും വ്യത്യസ്തമായി സവരി മലയിൽ പ്രതിഷ്ടിച്ച ശാസ്താവിനെ – പരമബുദ്ധയെ “ധമ്മ ശാസ്താവ് ” എന്ന് വിളിച്ചു, ധമ്മത്തെ കാക്കുന്നവൻ, ( ധർമ്മം ).
Ajitha Natha പരമ ബുദ്ധയെ ക്കുറിച്ച് 12-ആം നൂറ്റാണ്ടിൽ എഴുതിയ manuscript – ” Prajnaparamita Sutra “നേപ്പാൾ വഴി ഇന്ന് Cambridge Museum – ൽ സൂക്ഷിച്ചിരിക്കുന്നു. Biography എന്ന് പറയാവുന്ന ഈ റെക്കോർഡ് വായിച്ച,
Dan Martin എന്ന Tebetologist / blog writer, പരമ ബുദ്ധയുടെ ജന്മദേശം തേടി ദക്ഷിണ ഇന്ത്യയിലേക്ക് ഒരു യാത്ര നടത്തുകയും, അങ്ങനെ ആന്ധ്രാ പ്രദേശിലെ ശ്രീ പർവതത്തിലെത്തുകയും ചെയ്തു. എന്നാൽ ബയോഗ്രാഫിയിൽ പറഞ്ഞിരിക്കുന്ന അടയാളങ്ങൾ എല്ലാം മാച്ച് ചെയ്യുന്നില്ലായിരുന്നു, പിന്നെയും യാത്ര ചെയ്തു ഇന്നത്തെ ശബരിമല പ്രദേശത്തു എത്തുകയും, ബയോഗ്രാഫിയിലെ അടയാളങ്ങൾ :- Deep Forest, Potala caves,Eighteen Hills,Agastyakudam Hill Ranges, Distance to two Oceans, Presence of Sandal Wood Forest (Marayoor), Land of Coconut – kongunadu. എല്ലാം മാച്ച് ചെയ്തടോടെ Dan Martin തന്റെ blog article ” WAY OF BODHI ” യിൽ അടിവരയിട്ട് സമർഥിച്ചിരിക്കുന്നു, Ajitha Nath – പരമ ബുദ്ധയുടെ – Padam- Pa- Sangye യുടെ ജന്മദേശം ഇന്നത്തെ ശബരിമല പ്രദേശത്താണ് എന്ന്. ഇവിടെ എത്തിയപ്പോൾ മനസ്സിലായത് ആ വിഗ്രഹത്തെ ഇന്ന് അയ്യപ്പൻ എന്നാണ് വിളിച്ചു ആരാധിക്കുന്നത്, ഇന്നത് ഒരു ബ്രാഹ്മണ ആരാധന മുർത്തിയായി മാറ്റപ്പെട്ടു.
കരിമല അരയന്റെ മകൻ കണ്ടന്റെയും – കറുത്തമ്മയുടെയും മകൻ അയ്യൻ എന്ന യുവാവ് തന്റെ അതുല്യമായ കഴിവുകൾകൊണ്ട് സിരിപാദ പ്രദേശത്തെ സൈനിക നേതാവ് ആയിരുന്നല്ലോ ?
പരമബുദ്ധയുടെ നിർവാണ ശേഷം, സവരിമല ബുദ്ധമണ്ഡലം തുടങ്ങിയ ശേഷം, അയ്യന് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വന്നു. ഒരു ആത്മീയ നേതാവ് അല്ലാതിരുന്നിട്ടും അയ്യനെ ജനങ്ങൾ അവരുടെ ഗോത്ര സംരക്ഷകനായും, നേതാവായും, ആത്മീയ നേതാവായും കണ്ടു.
ഇക്കാലത്തിനിടക്കു പലപ്പോഴായി മലഞ്ചരക്കിന് അകമ്പടിയായി നടത്തിയ തുറമുഖയാത്രകളും, ചീരപ്പൻ ചിറയിലെ അഭ്യാസകാലത്തു നടത്തിയ സീരിമൂലവാസം യാത്രകളും ഒക്കെ അയ്യനെ മറ്റൊരു മനുഷ്യനാക്കി മാറ്റി യിരുന്നു. അവിടെ തായ്‌ലൻഡ് ബുദ്ധസന്യാസിമാരുമായുള്ള കുടിക്കാഴ്ചകൾ, ഇടപഴകൽ ഒക്കെ അയ്യനെ വളരെ ലക്ഷ്യബോധമുള്ളവനാക്കി മാറ്റി.തന്റെ ദേശത്തെ ഒറ്റപ്പെട്ടു കഴിയുന്ന ജനങ്ങളെ ഇടനാടും, തീരദേശവുമായും ബന്ധിപ്പിക്കാൻ ഒരു മാർഗ്ഗം കാത്തിരുന്ന അയ്യന് അവിടെ നിന്ന് തീർഥാടനം എന്ന ആശയം കിട്ടുകയും അത് ജനങ്ങളുമായി ചർച്ച ചെയ്യുകയും ചെയ്തു. അത് വഴി തന്റെ ജനങ്ങളുടെ സാംസ്‌കാരിക ഉന്നമനവും, കച്ചവട സാധ്യതകളും അയ്യൻ മനസ്സിൽ കണ്ടു. അങ്ങനെ അയ്യൻ മുൻകൈയെടുത്തു നടത്തിയ കേരളത്തിലെ ആദ്യത്തെ തീർഥാടനസംസ്കാരമാണ് സവരി മല തീർഥാടനം – ബുദ്ധമണ്ഡലത്തിലെ ഉത്സവം – മണ്ഡലഉത്സവം എന്ന് വിളിച്ചിരുന്നത്.
ബുദ്ധിസത്തിലെ ഒരു auspicious sign ആണ് MAKARA – Sea Monster. ആ sign വരുന്ന രാശിക്ക് അവർ മകരസംക്രമണം എന്ന് പറയുന്നു. മകര സംക്രമണം ബുദ്ധിസത്തിൽ വളരെ പ്രധാനമാണ്. ആ ദിനത്തിൽ അവസാനിക്കുന്ന തരത്തിൽ തീർഥാടനം രൂപപ്പെടുത്തി.
വജ്രായന രീതി അനുസരിച്ചു 41 ദിവസത്തെ വൃതമെടുത്ത ശേഷം final stage ആചരിക്കാൻ deep forest ൽ ഒത്തു കൂടുന്ന ചടങ്ങ് ഓരോ മണ്ഡലത്തിലും ആചരിച്ചിരുന്നു. ആ ചടങ്ങാണ് 41 ദിവസത്തെ നീണ്ടു നിൽക്കുന്ന തീർഥാട നത്തിന് ഹേതു. ഓരോ യൂണിറ്റിനും, റീജിയണൽ ഒത്തു കുടലിനും ആണ് മണ്ഡലം, ബുദ്ധമണ്ഡലം എന്ന് പറഞ്ഞിരുന്നത്. ഇങ്ങനെ ഓരോ മണ്ഡലത്തിലും അവർ Great Mandala Assembly – സാംസ്‌കാരിക മേള നടത്തിയിരുന്നു. ആ 41 ദിവസത്തെ total പരിപാടികൾ ആയിരുന്നു മണ്ഡലഉത്സവം.
ആത്മജ്ജാനത്തിലെ ആറു നിറങ്ങളിൽ ആദ്യം കറുപ്പ് പിന്നെ നീല, പച്ച, ചുവപ്പ്, സ്വർണ്ണനിറം, മഞ്ഞ.
ഇതാണ് തീർഥാടകർ കറുപ്പുടുത്തു സവരിമല തീർഥാടനം നടത്തിയതിന്റെ രഹസ്യം. ജ്ജാനതലത്തിലെ ഈ തലം കഴിഞ്ഞാൽ പിന്നെ നീല ഡ്രസ്സ്‌ ആണ് ഉപയോഗിക്കേണ്ടത്.
സമയക്കുറവ് കൊണ്ടും ഭാരിച്ച ഉത്തരവാദി ത്വങ്ങൾ തലയിലേറ്റിയതുകൊണ്ടും, പ്രായക്കുറവുകൊണ്ടും അയ്യന് രണ്ടാമത്തെ തലതിലെത്തി നീല ഡ്രസ്സ്‌ ആയിരുന്നു ഉപ യോഗിച്ചിരുന്നത്.
തീരദേശ വാസികൾക്കും, ഇടനാട്ടുകാർക്കും വലിയ കാടുകൾ തരണം ചെയ്യണമായിരുന്നു, വന്യമൃഗങ്ങളും ധാരാളം, അതുകൊണ്ട് ഉച്ചത്തിൽ ബുദ്ധന്റെ ശരണത്രയങ്ങൾ മുഴക്കി കൂട്ടമായായിരുന്നു യാത്ര ക്രമീകരിച്ചിരുന്നത്.
” ബുദ്ധം സരണം ഗാശ്ചാമി,
ധമ്മം സരണം ഗാശ്ചാമി,
സംഘം സരണം ഗാശ്ചാമി.
I take refuge in the Buddha,
I take refuge in the Dhamma,
I take refuge in the Sangha.
കുംഭമേളയും മാമാങ്കവും തുടങ്ങി നദിതട സാംസ്‌കാരിക മേളകൾ തുടങ്ങി വച്ച ബുദ്ധമതം തന്നെയാണ് കാനനതീർഥാടനവും തുടങ്ങി വച്ചത്.
സംഘമായി യാത്ര, കാനന ഭംഗി, പരസ്പര സഹായം, ഒത്തു കൂടൽ, മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകുന്ന ദിനചര്യ, ആത്മീയ ചിന്തകൾ, കുളിർകാറ്റ്, പമ്പയിലെ കുളി, സരണംവിളിച്ചു മലകയറൽ, ധ്യാനം, പ്രഭാഷണം, മേള…
ഓരോ യാത്രയും Total Refreshment Package കളായിരുന്നു.
തികച്ചും വ്യത്യസ്തമായ ബൌദ്ധ ആരാധനയും, കാൽനട യാത്രയും, ദിന ചര്യകളും, ലഘുവായി ആഹാരം ഉണ്ടാക്കാനുള്ള ധാന്യങ്ങളുമായി നടത്തിയ സവരി മല തീർഥാടനം വളരെ വേഗം ജനങ്ങളെ ആകർഷിച്ചു. ഓരോ തവണയും പതിനായിരക്കണക്കിന് പുതിയ തീർഥാടകർ പർണ്ണ സവരി തേടിയെത്തി.
12 – ആം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ തന്നെ ബുദ്ധിസത്തെ ചവുട്ടി പുറത്താക്കാൻ ബ്രാഹ്മണർ ശ്രമം തുടങ്ങിയിരുന്നു. അതിന്റെ ഫലമായി വിഹാരങ്ങൾ, വൈദ്യശാലകൾ, വിശ്വവിദ്യാലയങ്ങൾ ഒക്കെ പിടിച്ചെടുക്കുന്നത് നിത്യസംഭവമായിരുന്നു. അന്നത്തെ സവരി മലയുടെ സാംസ്‌കാരിക പ്പൊലിമ കണ്ടു അസഹിഷ്ണുത പുണ്ടവർ അത് എങ്ങനെയെങ്കിലും തകർക്കണം എന്ന് മനസ്സിൽ കണ്ടു പദ്ധതികൾ തയ്യാറാക്കി. കാട്ടിലൂടെ അവിടെയെത്തി യുദ്ധം ചെയ്തു പിടിച്ചെടുക്കുക എളുപ്പമല്ല, ശക്‌തരായ മറവപടയെയും ഒക്കെ തുരത്തിയ ചരിത്രമാണ് മലനിവാസികളുടെത്.
അതുകൊണ്ട് സവരിമലയുടെ ജീവത്മാവായ അയ്യനെ ഏതു തരത്തിലും ഇല്ലാതാക്കിയാൽ തീർഥാടനം നശിപ്പിക്കാൻ കഴിയും എന്ന് കണക്കു കൂട്ടിയ ബ്രാഹ്മണ്യം, ഒരു സുന്ദരിയായ സ്ത്രീയെകൊണ്ട് പ്രേമം അഭിനയിച്ചു അയ്യനെ വിവാഹം കഴിപ്പിച്ചു അവളുടെ കൈകൊണ്ടു കൊല നടത്താൻ പദ്ധതി ഉണ്ടാക്കി, അങ്ങനെയാണ് ഒരു മണ്ഡലഉത്സവം കഴിഞ്ഞു ആളൊഴിഞ സമയത്തു ഒരു യുവതി അയ്യനെ സമീപിച്ചത്, എന്നാൽ സംസാരത്തിൽ അവളുടെ സമനില തെറ്റുകയും അവൾ കോപാകുലയായി പെട്ടെന്ന് കത്തിയെടുത്തു അയ്യനെ കുത്താൻ ശ്രമിക്കുകയും ചെയ്തു. അഭ്യാസിയായിരുന്ന അയ്യൻ ഒഴിഞ്ഞുമാറി കത്തി കൈക്കലാക്കി അവളെ കുത്തിക്കൊന്നു. ഈ സമയം അവളുടെ കൂടെ വന്ന് അവിടവിടെ ഒളിച്ചിരുന്നവർ വാളുമായി ഓടി അടുത്തപ്പോൾ അയ്യൻ രക്ഷ പെടാൻ ഓടി മണി മണ്ഡപത്തിൽ കയറിയതും, പിന്നാലെ വന്നവർ അവിടെവച്ചു അയ്യനെ വെട്ടിക്കൊല്ലുകയും ചെയ്തു. പണിയെടുത്തു ക്ഷീണിതരായ കുട്ടുകാർ കുടിലിലേക്ക് പോയി തിരിച്ചെത്തിയപ്പോൾ കണ്ടത് മണിമണ്ഡപത്തിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന അയ്യനെയായിരുന്നു. അവർ, അയ്യന്റെ ശരീരം പൊന്നമ്പലമേട്ടിൽ അയ്യന്റെ കുടിലിനു മുമ്പിൽ കൊണ്ടുപോയി ദർശനത്തിന് വച്ചു, പിന്നെ അതിനടുത്തു തന്നെ മറവു ചെയ്തു.
അയ്യനെ കൊല്ലാൻ വന്നവളെ അവൾ വീണു കിടന്നിടത്തു തന്നെ മറവു ചെയ്തു.
പിനീട് അവളുടെ രക്‌ത സാക്ഷിത്വത്തെ ആദരിക്കപ്പെടാനാണ് ബ്രാഹ്മണ്യം,അവളെ കഥകൾ എഴുതി മാളികപ്പുറം ആക്കി ദൈവമാക്കിയത്.
സവരി മല തീർഥാടനം ദുർബലമാക്കാനാണ് അയ്യനെ കൊന്നതെങ്കിൽ, അയ്യന്റെ മരണശേഷം –
തങ്ങളുടെ രക്ഷകന്റെ, ഓമന മകന്റെ, ഉറ്റ തോഴന്റെ, പ്രിയ സഹോദരന്റെ, സാമൂഹ്യ പരിഷ്കാർത്താവിന്റെ,
സ്‌മൃതി മണ്ഡപം കാണാൻ അടുത്ത വർഷം മുതൽ പതിനായിരങ്ങൾ ഒഴുകിയെത്തി. കേരളത്തിലെ ജനമനസ്സിൽ അയ്യൻ നിറഞ്ഞു നിന്നു, എന്തു വേദനയിലും ജനങ്ങൾ “അയ്യോ ” എന്ന് സ്വതസിദ്ധമായി വിളിച്ചിരുന്നു – അത്രക്കായിരുന്നു സാമൂഹ്യമനസാക്ഷിയിൽ അയ്യന്റെ സ്ഥാനം.
13 – ആം നൂറ്റാണ്ടായപ്പോൾ ഇന്ത്യയിൽ ബുദ്ധമതത്തിന്റെ സകല അടയാളങ്ങളും തുടച്ചു നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ബുദ്ധൻ – അസുരനും
ബുദ്ധജനങ്ങൾ -അസുരഗണവുമാണ്, ഭിക്ഷുവും, ഭികഷുണികൾ സജ്ജ്‌നങ്ങളെ വഴി തെറ്റിക്കുന്നവരുമാണ്, അവരെയൊക്കെ അതിശുദ്രന്മാരായ അധികൃതവർഗ്ഗമായി കാണണം. അവരെ വധിക്കുന്നത് നല്ല കർമ്മമാണ് എന്നൊക്കെ സമൂഹത്തിൽ പ്രചരിപ്പിച്ചത്, 95% വരുന്ന ബുദ്ധജനങ്ങൾക്ക് നില നിൽപ്പിന്റെ പ്രശ്നമായി.
വിഹാരങ്ങളും മറ്റും പിടിച്ചടക്കി അവരെ സമ്പത്തിൽ നിന്നും വിദ്യയിൽ നിന്നും മാറ്റി നിർത്തി ദുർബലരാക്കി തീർത്തു. ഭൂതകാലചരിത്രം മറക്കുകയും ബ്രാഹ്മണ്ണ്യത്തിന് അടിമക്കൾ ആകുകയും ചെയ്തപ്പോൾ രാമായണവും പുരാണവും ഒക്കെ കേട്ടു അതാണ് തങ്ങളുടെ ചരിത്രം എന്ന് ജനങ്ങൾ കരുതി.
ഇതിന്റെ പ്രതിഫലനം സവരി മലയിലും ഉണ്ടായി.
ബുദ്ധ സന്യാസിമാരുടെ ശിക്ഷണം ലഭിക്കാതെ ജനമനസ്സിൽ നിന്നും ബുദ്ധിസം വഴി മാറിപ്പോകുകയും, സവരിമലയെന്ന ഫഗോട – ബുദ്ധമണ്ഡലം അയ്യന്റെ മരണസ്ഥലമായ – സ്മൃതിമണ്ഡപം – Holy Place ആയി കരുതുകയും ചെയ്തു. അതായത് ബുദ്ധമണ്ഡലം ഇപ്പോൾ, ജാതി തിരിവ് മൂലം ആദിവാസികളായി തീർന്ന – ദ്രാവിഡ ആദിവാസി ജനതയുടെ ഒരു ആദിവാസി കാവായി മാറി.
പിന്നെ അവരുടെ തനതായ – വിളക്ക് കത്തിക്കൽ, വെളിച്ചപ്പെടൽ, തേനഭിഷേകം, വെള്ളംകുടി, അജബലി ഒക്കെയായി ഒരു ആദിവാസി ജനതയുടെ സാംസ്‌കാരിക രീതികൾ പിന്തുടർന്നു. അകത്തിരിക്കുന്ന Ajitha Nath പരമ ബുദ്ധന്റെ വിഗ്രഹം അയ്യന്റെ വിഗ്രഹമായി അവർ കണക്കാക്കി – അയ്യൻ ആ വിഗ്രഹത്തിൽ വിലയം പ്രാപിച്ചു എന്നു പറഞ്ഞു, ആ വിഗ്രഹം അയ്യനാണെന്നു പരക്കെ അവർ അംഗീകരിച്ചു.
17 – ആം നൂറ്റാണ്ടായപ്പോൾ ജനമനസ്സിൽ നായകൻ ആയിരുന്ന അയ്യൻ ലെജൻഡും പിന്നെ മിത്തായി കഴിഞ്ഞു. ബഹുമാനപുരസരം അയ്യൻ ഇപ്പോൾ അയ്യപ്പനായി.
1743-ൽ മാർത്താണ്ട വർമ്മ മഹാരാജാവ് നടത്തിയ ഒരു proclamation – രാജ്യത്തിന്റെ പ്രധാന വരുമാന മാർഗ്ഗമായിരുന്ന കുരുമുളക് വ്യാപാരം സ്റ്റേറ്റ് ന്റെ കുത്തകയാക്കി, ഇതോടെ മലയിലെ ജീവിതം ദുസ്സഹമായി മാറി.
പലരും തൊഴിൽ തേടി മാറ്റിടങ്ങളിലേക്ക് ചേക്കേറിപ്പോയി.
1812 – റാണി പാർവതി ഭായി തമ്പുരാട്ടി പന്തളം ( അയിരൂർ സ്വരൂപം )തിരുവിതാം കുറിനോട് കൂട്ടിച്ചേർത്തു. അങ്ങനെ സവരിമല തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലായി.
ഇന്ത്യയിൽ ഇനി ബുദ്ധമതത്തിന്റെ വിളയാട്ടം വേണ്ട അവരുടെ സകലതും പിടിച്ചെടുത്തു ഹൈന്ദവ വൽക്കരിക്കണം എന്ന ശക്‌തമായ ഒരു ഗൂഢാലോചന നടപ്പിൽ വരുതി, അതാണ് ഹിന്ദുമത നവോദ്ധാനം. അത് പ്രകാരം ദക്ഷിണ ഇന്ത്യയിലെ ബുദ്ധ ശാസ്താവിനെ ബ്രാഹ്മണ ദൈവമാക്കാൻ സ്കന്ദപുരാണത്തിൽ കഥ എഴുതി ശാസ്താവിനെ ബ്രാഹ്മണനാക്കി മാറ്റി. അതെ കഥയെടുത്തു പമ്പയുടെയും, പന്തളത്തിന്റെയും പശ്ചാത്തലത്തിൽ അയ്യനെ വിഷ്ണുവിന്റെയും ശിവന്റെയും പുത്രനാക്കി മാറ്റിയ ഒരു പുസ്തകം എഴുതി, അതാണ് ഭൂതനാഥാ ഉപഖ്യാനം. ( ഹരിഹര പുത്രൻ അയ്യപ്പന്റെ – മണികണ്ഠന്റെ ഉല്പത്തിയുടെ ഏക തെളിവ് ഈ പുസ്തകമാണ് ).
അത് ലക്ഷ്യം വച്ചത്, അയ്യനെ ബ്രാഹ്മണനാക്കുക, ഗോത്രവർഗ്ഗത്തിന്റെ തീർഥാടനം നിർത്തലാക്കുക, പന്തളം കൊട്ടാരം ദൈവീകമായി പ്രശസ്തമക്കുക, സവരിമലയെ തട്ടിയേടുക്കുക.
എന്നാലും കാട്ടിൽ, അവിടെ വരെ ചെന്ന് അമ്പലം പരിപാലിക്കുക എന്നത് കേരളത്തിലെ ബ്രാഹ്മണർക്ക് വലിയ താൽപ്പര്യം ഇല്ലായിരുന്നു.
എന്നാൽ 1902 – ൽ മൂലം തിരുനാൾ മഹാരാജാവിന്റെ കാലത്തു, തിരുവിതാംകൂർ പട്ടാളം, പന്തളം കൊട്ടാരം ഉദ്യോഗസ്ഥർ, ബ്രാഹ്മണ ഗുണ്ടകൾ തുടങ്ങി ഒരു വലിയ സംഘം സിരി പാദ മലയിൽ എത്തി, പതിനെട്ടു മലകളിലെയും ജനങ്ങളെ അവിടെ നിന്നും കുടിയിറക്കാൻ നടപടി തുടങ്ങി. കുറ്റം നികുതി കുടിശ്ശിക.
കുടിലുകൾ തീയിട്ടു, പത്രങ്ങൾ വലിച്ചെറിഞ്ഞു, സ്ത്രീകളെയും പ്രായമായവരെയും മർദ്ദിച്ചു, ചിലരെ വെട്ടിക്കൊന്നു, കുരകൾ തല്ലിപ്പൊളിച്ചു, ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു.
Either die or Elope
From here.
തിരുവിതാംകുർ അന്ന് ബ്രാഹ്മണ രാജ്യം ആയിരുന്നതുകൊണ്ടും, ജനങ്ങൾ അടിമകൾ ആയിരുന്നതുകൊണ്ടും ഈ രക്‌തപങ്കിലമായ, മാനുഷിക വിരുദ്ധമായ Social Uproot & Aggression ആരുമറിഞ്ഞില്ല.
എന്നാൽ NHRC – National Human Rights Council of British India അത് റിപ്പോർട്ട്‌ ചെയ്തത് ഇങ്ങനെയാണ്,
” Ten thousands of helpers, tribals, old, sick, injured, handicapped, children, widows screaming, running, lost their lives, wealth, home, land, farm and house- hold items”
മുറിവേറ്റവരും, മർദനമേറ്റവരും ഭയപ്പെട്ടവരും ഒക്കെ കയ്യിൽ എടുക്കാവുന്നത് മാത്രം എടുത്തു അവിടെ നിന്നും ഓടിപ്പോയി.
പിടിച്ചെടുത്ത സവരിമല ആദിവാസിക്കാവ് പിനീട് താഴമൺ പുരോഹിതർക്ക് വിട്ടു കൊടുത്തു.
1904- ൽ മലയരയരുടെ തേൻ അഭിഷേകം നിർത്തലാക്കി.
1905-ൽ സന്നിധാനത്തു വാവരുടെ പ്രതിഷ്ട്ട സ്വീകരിച്ചു.
കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ പണ്ട് ഓടിപ്പോയവരിൽ ചിലർ തിരിച്ചു വന്ന് അവിടവിടെ താമസം ആരംഭിച്ചു. അന്ന് അവിടെ പോകുന്ന പൂജാരിമാർക്ക് അവരുടെ സാന്നിധ്യം അത്യാവശ്യം ആയിരുന്നു. അപ്പോഴേക്കും അവിടെ അടിക്കാടുകൾ വളർന്നു കാടു ഭീകരമായി. കുടിലുകൾ ഇരുന്നിടം എല്ലാം പുൽക്കാടുകൾ ആയി മാറി. തിരിച്ചു വന്നവർ, പൊന്നമ്പലമേട്ടിൽ എത്തി അയ്യന്റെ കുഴിമാടം കണ്ടെത്തി അവിടെ മകര സംക്രമണ ദിവസം ആഴി കത്തിക്കാൻ തുടങ്ങി.
1950- ൽ കാവിന് തീയിട്ടു, അവിടുത്തെ ബൌദ്ധ അടയാളങ്ങൾ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം, പിനീട് പുതുക്കി പണിതത് ഒരു ബ്രാഹ്മണ ക്ഷേത്രം ആയിട്ടാണ്.
24 പടികളിൽ ആദ്യത്തെ ആറെണ്ണം തട്ടിക്കളഞ്ഞു തറ നിരപ്പാക്കി, മതിലുകൾ, കൊടിമരം, ബലിക്കല്ല് ഒക്കെ പുതുതായി ഉണ്ടാക്കി
ചീരപ്പൻ ചിറക്കരുടെ അവകാശങ്ങൾ നിറുത്തലാക്കി.
പൊന്നമ്പല മേട്ടിൽ ആഴി കത്തിച്ചവരെ ഭീക്ഷണിപ്പെടുത്തി ഓടിച്ചു വിട്ടു. അവിടെ കർപ്പുര ആഴി കത്തിക്കാൻ വനം വകുപ്പിനെയും, വൈദ്യുതി ബോർഡിനേയും ചുമതലപ്പെടുത്തി. അത് ദിവ്യമായ മകര ജ്യോതിയെന്ന അത്ഭുതം ആണെന്ന തരത്തിൽ പ്രചാരണം നടത്തി.
അവിടുത്തെ പൂജാവിധികൾ അവലംബിക്കുന്ന :
സുപ്രഭേദാകം, പറയുന്നത് –
” ഹരിയുടെയും ഹരന്റെയും സംഗമത്തിൽ ശാസ്താവാണ് ഉണ്ടായത്,
ശാസ്താവിന്റെ പുജയാണ് ശബരിമലയിൽ ചെയ്യുന്നതും “
തിരുപ്പുലിയൂർ ഗ്രന്ഥവലി പറയുന്നത് – “ശാസ്താവിനാണ് പൂജ, അയ്യപ്പ പുജയില്ല “..
സവരിവാരം പുജയിൽ കാണിപ്പയ്യൂർ പറയുന്നത്,
” അയ്യപ്പന് പ്രത്യേക പുജയില്ല,, ശാസ്താവിനാണ് പൂജ “
അവിടുത്തെ പ്രതിഷ്ട്ട ശാസ്താവാണ്. അയ്യൻ മറ്റൊരാളാണ് എന്നത് വ്യക്തമാണ്, അതുകൊണ്ടാണ് അയ്യപ്പന് പൂജായില്ലാത്തത്.
അതായതു :
Ajitha Natha parama buddha
തന്നെയാണ് അയ്യപ്പൻ എന്ന് ആദിദ്രാവിഡ ജനത കരുതിയതുപോലെ തന്നെ,
ശാസ്താവാണ് അയ്യപ്പൻ എന്ന് കേരളക്കര മുഴുവൻ വിശ്വസിക്കുമ്പോൾ അയ്യനെ അംഗീകരിക്കാതെ- ശാസ്താവിന് പൂജ ചെയ്തു അയ്യപ്പ പൂജായാണെന്നു ജനങ്ങളെ തെറ്റി ധരിപ്പിക്കുകയാണ് ബ്രാഹ്മണ്യം ചെയുന്നത്.
അയ്യപ്പന്റെ സർവസാധാരണമായ ഒരു ചിത്രമാണ്, അയ്യപ്പൻ പുലിപ്പുറത്തേറി വരുന്നത്. സത്യത്തിൽ അയ്യപ്പൻ ഇരിക്കുന്നത് കടുവയുടെ പുറത്താണ്. ഇതിന്റെ source:
തായ്‌ലൻഡ് ലെ West Bangoke ഇൽ ഉള്ള കാഞ്ചൻ ബൂരി ടൈഗർ ടെംപിൾ ആണ്. മധ്യകാലഘട്ടം മുതൽ വന്യജീവികളെ ഇണക്കി വളർത്തുന്നത് ബുദ്ധ സന്യാസിമാരുടെ ഒരു രീതി ആയിരുന്നു. അങ്ങനെയാണ് തായ്‌ലൻഡിൽ കാഞ്ചൻ ബൂരിയിൽ ഇത്തരം 150- ഓളം കടുവകളെ ഇന്നും ഇണക്കി വളർത്തുന്നത്.
അവരുടെ വിശ്വാസം അനുസരിച്ചു കടുവയുടെ പുറത്തു ഏറി വരുന്ന ബുദ്ധനെ തായ്‌ലൻഡിൽ വിളിക്കുന്നത്‌ ബോധി സത്വൻ എന്നാണ്. ധർമ്മം കാക്കാൻ വേണ്ടി കടുവയുടെ പുറത്തു വരുന്ന ബോധിസത്വന്റെ കൈയിൽ ഇരിക്കുന്ന ദണ്ഡ് – വജ്രദണ്ഡ്. അവരുടെ ഭാഷയിൽ –
Wat Mani Phraison എന്ന് ബോധിസത്വനെ വിളിക്കുന്നു.
ഈ കടുവയുടെ ചിത്രം വച്ചാണ്, എളുപ്പത്തിന് വേണ്ടി പുലിവാഹനൻ എന്നൊക്കെ കഥ ഉണ്ടാക്കിയത്.
ഇപ്പോൾ അയ്യപ്പന്റെതായി കാണിക്കുന്ന രണ്ടു രൂപങ്ങളും : അജിത നാഥ പരമ ബുദ്ധയുടെയും, ബോധി സത്വന്റെയും രൂപങ്ങൾ ബുദ്ധന്റെ രൂപങ്ങൾ തന്നെയാണ്.
ഇനി Self Realisaion Level വച്ചു നോക്കുമ്പോൾ നീല ഡ്രസ്സ്‌ കോഡ് ഉപയോഗിച്ച അയ്യപ്പൻ മറ്റു യോഗികളെപ്പോലെ ഒരിക്കലും ഒരു ആരാധ്യപുരുഷൻ അല്ല. അദ്ദേഹം വെറും രണ്ടു ലെവൽ മാത്രമേ കടന്നിട്ടുള്ളു. പിന്നെ ഒരു ദേശത്തെ ജനങ്ങൾ അവരുടെ കണ്ണിലുണ്ണി ആയിക്കണ്ടു സ്നേഹിച്ചു, ബഹുമാനിച്ചു, അകാലത്തിൽ മരിച്ചപ്പോൾ അവരുടെ നായകനാക്കി, പിന്നെ ദൈവതുല്യപദവി കാലാന്തരത്തിൽ ആരാധന കൊണ്ട് വന്ന് ചേരുകയാണ് ഉണ്ടായത്.
അതായത്, ബുദ്ധ സംസ്കാരത്തിൽ ആരംഭിക്കുകയും, പിന്നെ ബൌദ്ധ അടയാളങ്ങൾ പേറി ആദി ദ്രാവിഡ സംസ്കൃതികളിലൂടെ നീന്തി വൈഷ്ണവ സമ്പ്രദായത്തിൽ താന്ത്രികാരാധന നടത്തുന്ന സങ്കേതമാണ് ശബരിമല. നശിക്കാത്ത അനേകം ബൌദ്ധ അടയാളങ്ങൾ അവിടെ ഇന്നും ബാക്കിയാണ്.
സത്യമേവ ജയതേ!
ബാബു തയ്യിൽ.
Ref:-
A study of Vajrayana Buddhism.
South India in Tibetan Geography.
Buddhism in Tamil Nadu.

By ivayana

Leave a Reply

Your email address will not be published. Required fields are marked *