രചന : എം പി ശ്രീകുമാർ✍️
ചാമരം വീശുന്നുവൊ
തേൻമഴവീഴുന്നുവൊ
പൂനിലാവെത്തുന്നതൊ
പൂങ്കൊമ്പുലയുന്നതൊ
ചഞ്ചല ശോഭയാണൊ
ചാരുപതംഗമാണൊ
ചന്തതരംഗമാണൊ
ചിന്താവസന്തമാണൊ
ചന്ദനമാരുതനൊ
ചെമ്മുകിൽ പാറുന്നുവൊ
കുങ്കുമം പെയ്യുന്നുവൊ
കുടമുല്ല പൂത്തുലഞ്ഞൊ
അമ്പിളി പൂത്തതാണൊ
അമ്പലകാന്തിയാണൊ
ആരതിവെട്ടമാണൊ
അഞ്ജിത കാവ്യമാണൊ
അനുപമലാവണ്യമൊ
ഇളനീരൊഴുകുന്നതൊ
പൂഞ്ചിരിപ്പൂനിലാവൊ
ചമ്പകപ്പൂമഴയൊ
ചാരുവസന്തമോടെ
പ്രകൃതി നിറഞ്ഞിടുമ്പോൾ
മനസ്സു തളിർത്തിടുമ്പോൾ
പ്രണയം പൂത്തിടുമ്പോൾ !