രചന : കിനാവ്✍️
ഹാൻസ്
ചുണ്ടിനടിയിൽ
വച്ചതിനാണ്
റ്റീച്ചറവനെ
പൊക്കിയത്!
പറഞ്ഞ
പേരുകൾ കേട്ടാണ്
റ്റീച്ചർ
ഞെട്ടിയത്!
നാദിയ
സീന
പിന്നെ
ഗോപാലന്മാഷും
ലോകമേ
കോലമേ
എന്നു
വാ പൊളിച്ച
റ്റീച്ചറെ
ഗൗനിക്കാതെ
അവനിറങ്ങിനടന്നു,
നട്ടുച്ചയുടെ
ഇരുട്ടിലേക്ക്!
അവസാനബെല്ലടിക്കാൻ
ഇനിയും
സമയം ബാക്കിയുണ്ട്!
സ്വയം വിരമിക്കാൻ
കത്തു കൊടുത്തു!
നേരത്തെ
വീട്ടിലത്തിയപ്പോൾ
കുളിമുറിയിൽനിന്ന്
കഞ്ചാവുഗന്ധം!
തിരികെയോടി,
വാപൊത്തിച്ചിരിക്കുന്ന
കടലാസ്സെടുത്ത്
കീറിക്കളഞ്ഞു.
ഇരുട്ടുനിറഞ്ഞ
കണ്ണുമായിറങ്ങിനടന്നു!
തീരത്തുമാത്രം
തിരയുള്ള
ഉള്ളുശാന്തമായ
കടലിലേക്കു നോക്കി,
അമ്മേ!
ചക്രവാളസീമകളിലെ
നിറക്കൂട്ടുകളിലപ്പോൾ
കറുപ്പിന്റെ
മിന്നലാട്ടമുണ്ടായിരുന്നു.
🕸🕸