കരിമുകിലായി ……
മഴയായി ….
എന്നെ പുളകിതയാക്കിയ
മധുകണമാണ് പ്രണയം.
സൂര്യനെപ്പോലെ കത്തിജ്ജ്വലിച്ച്
കൊടുങ്കാറ്റുപോലെ ആർത്തലച്ച്
നിലാവുപോലെ കുളിരുനിറച്ച്
എന്നിൽ നിറഞ്ഞ പ്രണയം.
മനവും, മേനിയും
ഒന്നിച്ചു ചേർത്ത്
നിൻ്റെ സ്വപ്നങ്ങൾ
എന്നിലേക്ക് പകർന്ന പ്രണയം.
ആ കനവുകൾക്ക്
രൂപവും , അഴകും
പകർന്ന പ്രണയം.
നീയുള്ളതു കൊണ്ടാണ്,
എന്നിൽ നീയുള്ളതു കൊണ്ടാണ്
ഞാനിന്നു ജീവിക്കുന്നതെന്ന് പ്രണയം.
നിൻ്റെ പ്രണയം
എന്നിൽ നിറച്ച വിശ്വാസം
വാക്കുകളായി പിറക്കുന്നതാണ്
കവിതകൾ.
🥀🥀🥀🥀🥀🥀🥀

പുഷ്പ ബേബി തോമസ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *