ദൈവത്തിൻ്റെ നാട്ടിൽ
ദശാബ്ദങ്ങളായി
നിറം മാറുന്ന വിസ്മയക്കാഴ്ചകൾ
വല്ലാതുലയ്ക്കുന്നു….
എല്ലാo കണ്ണാടി വീട്ടിലെ പ്രതിബിംബങ്ങൾ തന്നെ,
സംഭവ്യതയുടെ ഗണിതനിയമങ്ങൾക്കെല്ലാം തന്നെ,
കൃത്യമായ നിർവചനങ്ങളും, നിഗൂഢതകളും!
ചിരിയും കരച്ചിലുമിടകലരുന്ന വേഷങ്ങൾ!
അപ്രിയ സത്യങ്ങളും
ആത്മവിലാപങ്ങളും….
അതിവ ജാഗ്രതയുള്ള സൗഹൃദങ്ങളും…
ദേശത്തിൻ്റെ, ധമനികളിലാഴുന്ന
ചോരയുടെ ഭൂമി ശാസ്ത്രം
ആസുരതയിൽ,അരക്ഷിതയുടെ അമർഷ സങ്കടങ്ങൾ.
ആസന്നമരണത്തിൻ്റെ നിലവിളികൾ.
അവിശുദ്ധ പ്രണയ തൃഷ്ണകൾ
ആത്മീയാതുരതകൾ, ഉയരുംമാരാധാനാലയങ്ങളുടെ അലങ്കാര ലഹരി.
സ്വയമുരുകുന്ന സങ്കടത്തിരികൾ
സ്വയഹത്യയുടെ താഴ്വരകൾ..
ചാതുർവർണ്യത്തിൻ്റെചമത്കാരങ്ങൾ..
ചതിയിൽ ചരിത്രത്തിൻ്റെ മരണാനന്തര വാഴ്ത്ത്.
എന്തിനേറെപറയുന്നു
ചങ്കുലയ്ക്കുമി ചാട്ടവാറിൻ ഭേദകങ്ങൾ….
✍️

ലിൻസി വിൻസെൻ്റ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *