രചന : അബ്ദുൽ കാദർ. എസ് ✍️
അന്നൊരുന്നാളിൽ ഹി അക്ഷരം
തെളിയവേ ആരാ ഉരയാടിയത്
ഓർക്കുന്നു ഞാൻ
പിന്നെപ്പോഴോ വീണ്ടും
സന്ദേശം സുഖമാണോ
ആ തുടക്കമെ സ്‌നേഹമായി
മറുതലൈക്കൽ അവൾ
പ്രണയമാം നിന്നോടെനിക്ക്
കേട്ടതോ വീണു ഇപ്പുറം ഇവൻ
സന്ദേശപെരുമഴയായ് പിന്നെ
കാണാണമെന്നാആഗ്രഹം
തളിരിടുന്നു പ്രണയം
തിരയിലെ സ്ക്രീനിൽ തെളിഞ്ഞു
അവളെ കണ്ടു മാത്രയിൽ
തിരികെ കാണാനൊരു അവസരം
രണ്ടുപേരിലും സന്തോഷമാം
സന്ദേശംവിളികളായ് കാലം
കടന്നുപോയത്റിഞ്ഞതു പോലുമില്ല
ആക്കട്ടെ രണ്ടിടത്തുള്ള രഹസ്യമെല്ലാം
കൈമാറിയിരുന്നു നേരിൽകാണണം
മെന്ന മോഹലാസ്യമാം രണ്ടിലും
ഒന്നും മിണ്ടാതെയാം അവൾ കൊട്ടിയയച്ചു
സന്ദേശമോ വിളിയോ ഇല്ലാതെ
തിരക്ക് പിന്നിലവിടേയോ മറന്നുപോയി
നീറുന്ന നോമ്പരമാം അവനിന്നും
💐💐