നിനക്കു ഇനിയൊരുസുഗമ പാതയൊരുക്കുവാൻ
എന്തിനുവ്യഥാ എന്നിൽപഴി ചാരുന്നു പെണ്ണേ
പിന്നിൽ കഴിഞ്ഞ കാലത്തിൻ ശേഷിപ്പുകൾ
ഒരു മഴപ്പെയ്ത്തിലും മായാതെ നില്ക്കുന്നുവല്ലോ
തരളമായിരുന്ന തളിരിലകൾ
ഇന്ന് ഞരമ്പു തടിച്ചൊരിലകളായി
നാളെ മഞ്ഞളിപ്പിൻ കാലമാകും
പിന്നെയതൊരു കൊഴിഞ്ഞയിലയായി ഭൂവിൽപ്പതിക്കും,
അന്നുംപ്രയോജനത്താലൊരുവളമായൊരു പക്ഷേ
വരും തലമുറക്കാശ്വാസ ജീവപോഷകമാകാം
ഉടലുപേക്ഷിക്കും സ്വത്ത്വങ്ങൾ പുനർജനിക്കാതിരിക്കാറുണ്ടോ
പരിമിതകാല പ്രയാണത്തിൽ പരിഹാസ പ്രയാണം ചേർക്കേണ്ടതുണ്ടോ
ഉണ്ടായിരിക്കാം മായക്കണ്ണനും
സ്യമന്തകപ്പഴി ഉണ്ടെന്നു കാണാം
അതിനു നിയതിയൊരുക്കും വഴികൾ അതു പഴിചാരലല്ലെന്നു കരുതാം
ഉടലിന്നാർദ്രത വിടപറഞ്ഞെങ്കിലും
പടുകപിതൻ വാലനക്കാൻ വായു പുത്രനുമാവതില്ലാതായി
ആട്ടിയോടിക്കും കാകനെപ്പിന്നെ കൈകൊട്ടി വിളിച്ചൂട്ടുന്ന പ്രഹേളിക
കടുകിലും ചെറുതാം ആൽവിത്ത് അനവധി ജീവനം നൽകുന്നുപാരിൽ
അതിനുതന്നെ മറുവശം ഒരു മാളിക തന്നെ നശിക്കാനതുമതിയെന്നതും
വെളളമൂട്ടണ്ട തഴുകേണ്ട കൊമ്പൊതുക്കേണ്ട
നിയതി കരുതിവെയ്ക്കും നിയമങ്ങൾ
ഒരു മണിയരിയിൽ പോലുമെഴുതി
വയ്ക്കും ഭക്ഷണമാർക്കെന്നതും
കാരണംതേടിയലയണ്ടപാതയൊരുക്കേണ്ടമുൻ
പാതതൻ ചാരുതയും വേണ്ടയെന്നാലുംകർമ്മവഴികൾ
വഴിമരുന്നായി ഭവിക്കുമതു തീർച്ചയും.
✍️

പ്രകാശ് പോളശ്ശേരി

By ivayana

Leave a Reply

Your email address will not be published. Required fields are marked *