രചന : എസ്കെകൊപ്രാപുര ✍️
മണിവീണ നാദം പോലെ
നിൻ സ്വരമൊഴുകി
യെത്തിയെൻ കാതിൽ…
വെള്ളിക്കുലുസിൻ മുത്തുകളിളക്കി
നൃത്തമാടും നിൻ ചിത്രം
ആത്മാവിൻ ചുവരിൽ നിണമിറ്റിച്ചു
കോറി വച്ചു കാത്തു നിന്നെ…
ചെങ്കദളി വാഴക്കൂമ്പിൽ
തേൻ മുത്തുമണ്ണാറക്കണ്ണൻ
തെങ്ങിൻ കൂമ്പരിഞ്ഞു മധുവൂറ്റും
കുടത്തിനു ചുറ്റും
പാറും ചെറു ശലഭങ്ങൾ
കൊതിയോടെ കാണും നേരം
നിറനെഞ്ചിൽ മധുരവുമേന്തി
മധുവൂട്ടാൻ വരുമോ നീ…
എന്നരികിൽ വരുമോ നീ…
മനസ്സിന്റെ മോഹച്ചെപ്പിൽ
രാഗം തേൻപുഴയായൊഴുകും
മിഴികളിൽ കുളിരായ് മണ്ണിൽ
നാണമോടെ
ചിത്രമെഴുതും പാദങ്ങൾ
നിനച്ചു നിന്നെ കാക്കും നേരം
മധുരഗീതം കാതിലോതി
കൂടുകൂട്ടാൻ വരുമോ നീ
എന്നരികിൽ വരുമോ നീ..