അഡ്വ: അനൂപ് കുറ്റൂർ✍️
ആകാശമണ്ഡലത്തലങ്കാരദീപങ്ങൾ
ആചന്ദ്രതാരമായിയരങ്ങത്തണിയായി
ആഖ്യാതമായിയുറച്ചൊരാനിയതിക്കായി
ആശ്രയമേകുവോർക്കനീതിയകറ്റുവാൻ.
ആയുധമായൊരാതൂലികാസ്പർശനം
ആരംഭാക്ഷരങ്ങളഴകായൊഴുകുമ്പോൾ
ആടിത്തിമിർക്കുന്നിരുപക്ഷത്തായവർ
ആക്ഷേപവുമായിയിതാകോടതിയിൽ.
ആരോടുമില്ലൊരുപക്ഷാഭേദവുമൊട്ടും
ആരോടുമില്ലഭിഭാഷകർക്കവജ്ഞയും
ആത്മാർത്ഥമായിയാകക്ഷികൾക്കായി
ആഴമേറുമറിവുമായിന്യായപീഠത്തിൽ.
ആവർത്തനമായകറ്റുകൾക്കെല്ലാമിന്ന്
ആധിയായിയിളയിൽപെരുകുമ്പോൾ
ആധിപത്യത്തോടെയുണർവ്വുമായി
ആശാസ്യമേകാനുള്ളനാവേറുമായി.
ആസ്തയോടെയായാസ്തിക്കധികാരി
ആളാകാനായിയധികാരക്കസേരയിൽ
ആഗ്രഹമോടേറുന്നരാഷ്ട്രീയകേളികൾ
ആശയത്തേവികടമാക്കുമധിക്കാരക്കളി.
ആശയറ്റുപോയൊരാർത്തർക്കായിതാ
ആശ്രയമേകുവാനായുള്ള നീതിപീഠത്തിൽ
ആകുലതയോടെയാക്ഷേപമെത്തിക്കാൻ
ആളായിയിന്നുമുണ്ടിതായഭിഭാഷകകൂട്ടം.
ആശാസ്യമായൊരാസമക്ഷത്തായിയന്ത്യം
ആവരണമില്ലാത്തോരന്തക്കരണത്താൽ
ആരേയുമൊന്നായി;ഭേദമില്ലാതെന്നും
ആകുലതകളെല്ലാമൊഴിയുമിടമല്ലോ.
ആധാരമായൊരാനീതിബോധത്താൽ
ആർജ്ജവമായൊരുസമത്വത്തിനായി
ആകുലതയോടെയാകക്ഷികൾക്കായി
ആർത്തകണ്ഠമോടെയടരാടാനുറച്ചവർ.
ആഹാര്യമായയഭിഭാഷകമാനത്താൽ
ആദരവോടെന്നുമേവാദിക്കാനായവർ
ആലസ്യമില്ലാതിരുപക്ഷത്തായിനിന്ന്
ആര്യന്മാരായിയെന്നുമീകച്ചേരിയിൽ.
ആരാണാരാണറിവിൽകേമനെന്ന്
ആരുതോൽക്കുമാരുജയിക്കൂന്ന്
ആടിത്തകർമ്പോളോർക്കില്ലൊട്ടും
ആരാധ്യരിലൊരാളന്ത്യംജയിക്കുന്നു.
ആർഭാടമില്ലാത്തൊരേരംഗത്തിൽ
ആകൈയ്യിലായി നീതി തൻ പുസ്തകം
ആശയമേറിയയധരവ്യായാമങ്ങളും
ആനന്ദമോടറിവേറിയയാവനാഴിയും.
ആരാധ്യനായിജ്ഞാനതൃഷ്ണയാൽ
ആരിലുമില്ലാത്താഴമുള്ളൊരറിവുമായി
ആരേയുംത്തോൽപ്പിക്കുമാതർക്കങ്ങൾ
ആരാധ്യമാനാമധേയമോ “വക്കീലെന്ന്. “
ആഘോഷമായൊരാസാമർഥ്യത്താൽ
ആരേയുമടിമയാക്കാൻകഴിയുവോർ
ആഴമേറിയ ചിന്തുകളുമായിതാ ചന്തം
ആശാസ്യമായെന്നുമേയിന്നുമമരത്ത്.
ആഴിയായോരോ കച്ചേരിദീപമായെന്നും
ആനയനമായിയഗ്നിയായാളുമ്പോൾ
ആദായമില്ലേലുമെന്നുമേസേവകർ
ആദാനമായൊരുതെളിവുമായെന്നെന്നും.
ആജീവനാന്തം ദീപനാളമായെൻ കണ്ണിൽ
ആളിയെരിഞ്ഞുരുകിത്തീരുന്നോരായി
ആരറിയുന്നവരുടെമഹികളോരോന്നും
ആവർത്തിച്ചുവിടർന്നടരുന്നമലരുകൾ.
ആർക്കുമുണ്ടൊരന്ത്യമുലകിലെന്നാൽ
ആഴത്തിലുള്ളറിവിന്നന്ത്യമില്ലൊരിക്കലും
ആഴമേറിയയറിവുമായിയഭിഭാഷകർ
ആരാധ്യരായോർരറിവിന്നാഴങ്ങളാൽ.