രചന : പത്മിനി അരിങ്ങോട്ടിൽ✍️
കാലം വിധിച്ച വിധിക്കു പിറകെ
യെന്നാത്മാവ് തേടി ഞാൻ യാത്ര യായി.
പാഴ്മോഹമായുള്ളിൽ കൊണ്ടൊരു ചിന്തകൾ
കത്തും ചിതയിൽ വലിച്ചെറിഞ്ഞു.
പൊള്ളുമി ജീവിതയാഥാർഥ്യമുള്ളിൽ
മുള്ളുകൾ പോലെ യസഹ്യ മായീടുമ്പോൾ
നേരും പൊളിയും വഴി വിട്ടു നേരെ
ചീറി കുതിച്ചങ്ങടുത്തിടുന്നോ,
കാഴ്ച കൾക്കപ്പുറം
കാതങ്ങൾ ക്കപ്പുറം
പെയ്തൊഴിഞ്ഞന്നത്തെ മേഘങ്ങൾ സാക്ഷിയായ്,
കൂരിരൂട്ടിലങ്ങാരോ പണിയിച്ച
കാരാഗൃഹത്തിൻ വാതിലും തേടി
വരികൾ മറന്നു ഞാനെൻ കിനാവുകൾ മായ്ചുമി
കൂരിരുട്ടിൽ തനിച്ചിറങ്ങുന്ന നേരവും
പിന്തിരിഞ്ഞജ്ഞത മൂടിയെൻ
ഭൂതകാലത്തെ യൊന്നുനോക്കീടവേ,
നോക്കി മിഴിക്കുന്നതെന്നെയെ ന്തിനായ് ഞാൻ
പാടെ മറക്കുന്ന ചിന്ത കളൊക്കെയും
നേരറിഞ്ഞിന്നു കഥയറിഞ്ഞും
നേർവഴി തേടി പകലണഞ്ഞു
കാറ്റും തണുപ്പുമകന്നു പോയി
മായാത്ത കാഴ്ച കൾ ബാക്കിയായി