രചന : ജിന്നിന്റെ എഴുത്ത്✍️
നീ തന്ന പ്രണയത്തിൻ്റെ
ആനന്ദത്തിൽ ഞാൻ ഒന്ന് മയങ്ങി
കണ്ണ് തുറക്കുന്നതിന് മുന്നേ തന്നെ നീ!!!!!… പുതിയ സൗഹൃദങ്ങൾ കണ്ടെത്തി
പെയ്യാൻ തുടങ്ങിയിരുന്നു നീ!!!!..
നിൻ്റെ ഒരു നോട്ടത്തിൽ പോലും നിൻ്റെ മനസ്സ് വായിക്കാൻ എനിക്ക് ആകുന്നത്!!!!!..
എൻ്റെ മഹത്വം കൊണ്ടല്ല!!!!!!..
പ്രണയത്തിൻ്റെ മാന്ത്രിക ശക്തികൊണ്ടാണ്!!!..
ഇന്നിപ്പോൾ മൗനത്തിൻ്റെ മറ പിടിച്ച നീയും!!!.. ഒരു തുള്ളി വെള്ളത്തിനായി
ദാഹിച്ച് ഭൂമിയായി ഞാനും!!!!…
ആദ്യ കാലത്ത് നീ തന്ന തീവ്ര
സ്നേഹത്തെ താലോലിച്ച് കൊണ്ട്!!!!….
വീണ്ടും ഒരു ദിവസം കൂടി കടന്നു പോകുന്നു!!!.. അന്ന് നീ തനിച്ച് ആയപ്പോൾ ഞാൻ നിനക്ക് ഒരു കൂട്ട് ആയിരുന്നു.. ഇന്ന് നിനക്ക്
ഒരു പാട് കൂട്ടുകാർ ആയപ്പോൾ ഞാൻ തനിച്ചായി..എങ്കിലും സങ്കടം ഇല്ല!!!!..
നീ തന്ന സ്നേഹത്തിൻ്റെ ഓർമ്മകൾ
മാത്രം മതി എനിക്ക്!!!!”……
✒️