രചന : എസ്കെകൊപ്രാപുര ✍️
സ്നേഹതന്ത്രികൾ കോർത്ത
മനസ്സൊരു മണിവീണ…എന്റെ…
മനസ്സൊരു മണിവീണ…
ഏഴു സ്വരങ്ങളും ഹൃത്തിൽ ചേർത്തു
സ്നേഹമായുണർത്തും ശ്രുതിയിൽ
അതിലോലമായ് പെയ്തിറങ്ങും മനസ്സിൽ…
സ്നേഹ തന്ത്രികൾ കോർത്ത
മനസ്സൊരു മണിവീണ… എന്റെ…
മനസ്സൊരു മണിവീണ…
ആത്മാവ് തൊട്ടുണർത്തും പല്ലവി
അനുരാഗമോ..തുമനുപല്ലവി
തെന്നലായ്… കുളിർമഴയായ്
ഒഴുകിവരും പാലരുവിയായ്
ഹൃദയത്തിൽ…
തഴുകിയെത്തും കുളിർതെന്നലായ് ഹൃദയത്തിൽ…
സ്നേഹ തന്ത്രികൾ കോർത്ത
മനസ്സൊരു മണിവീണ.. എന്റെ..
മനസ്സൊരു മണിവീണ…
ശ്രുതിചേർത്തുണർത്തും രാഗമീ
ഹൃദയകവാടം.. തൊട്ടുതലോടി
മധുരമായ്.. മധുര വികാരമായ്
പുൽകിവരും ഒരുലഹരിയായ്
ഹൃദയത്തിൽ…
ഒഴുകിയെത്തും മദനവികാരമായ് സിരകളിൽ…
സ്നേഹ തന്ത്രികൾ കോർത്ത
മനസ്സൊരു മണിവീണ… എന്റെ…
മനസ്സൊരു മണിവീണ…
ഏഴു സ്വരങ്ങളും ഹൃത്തിൽ ചേർത്തു
സ്നേഹമായുണർത്തും ശ്രുതിയിൽ
അതിലോലമായ് പെയ്തിറങ്ങും മനസ്സിൽ..
സ്നേഹ തന്ത്രികൾ കോർത്ത
മനസ്സൊരു മണിവീണ…. എന്റെ…
മനസ്സൊരു മണിവീണ..