രചന : സുമേഷ്കേരളം✍️
നിൽക്കുന്നു ഞാനീ കടത്തിണ്ണയിൽ
നീരിനായ് കാശില്ലയെന്റെ കയ്യിൽ
നാരങ്ങവെള്ളത്തിലുപ്പു ചേർക്കേണ്ടെന്റെ
നീർവറ്റിയ കല്ലതുണ്ട് നെഞ്ചിൽ
നിൽക്കുന്നു ഞാനീ നീളൻ വരാന്തയിൽ
നീയെന്നെയിട്ടേച്ചു പോയതെന്തേ
മഞ്ഞ നാരങ്ങ മതിയെനിക്കമ്മേ
മന്ത്രിയ്ക്കുന്നരികിലിരുന്നു കുഞ്ഞും
കൂട്ടുചോദിച്ചു നീ വന്നതു കേട്ടു നിൻ
കൂടെക്കിടന്നതോയെന്റെ കുറ്റം
കൂട്ടുകാരൊക്കെ കൂടെ കിടന്നപ്പോൾ
കൂകിവിളിയ്ക്കാത്തതെന്റെ തെറ്റോ
നാരങ്ങവെള്ളമിറങ്ങില്ല നാവിലായ്
നാരകമുള്ളുകൾ കുത്തുന്നപോൽ
നീർമാതളത്തിന്റെ നീരുപോൽ നീയെന്നിൽ
നീറിപ്പുണർന്നു കിടന്നതല്ലേ