രചന : ജിന്നിന്റെ എഴുത്ത്✍️
ഇപ്പോൾ
നിങ്ങളെയേറെ സ്നേഹിക്കുന്ന
മനുഷ്യരുണ്ടല്ലോ?
അതിൽ പലരും സ്നേഹത്തിൻ്റെ മൂല്യമറിയാത്തവരാണെന്ന് നിങ്ങൾക്ക് വൈകാതെ മനസ്സിലാകും!!!!……..
അവർ നാളെ മൗനം കൊണ്ട്
നിങ്ങളെ കൊല്ലും അപരിചിതരോട്
കാണിക്കുന്ന സഹാനുഭൂതി പോലും
നിങ്ങളോട് കാണിക്കാതെ
നിങ്ങളിൽ നിന്നകന്നു പോകും!!!!…
ഒരു ചിരിയുടെ ദയ പോലും
കാണിക്കാതെ മുഖം തിരിക്കും
നിങ്ങളെ കാണാൻ താല്പര്യമില്ലെന്ന്
ബോധ്യപ്പെടുത്തി തന്നെ
നിങ്ങളെ കടന്നു പോകും!!!!…..
അവർക്ക് നാളെ നിങ്ങളെ മാത്രം അവഗണിക്കാനും മറ്റെല്ലാരേം
പരിഗണിക്കാനും പറ്റും!!!!…..
നിങ്ങളെ മാത്രം
മനപൂർവ്വം ഒഴിവാക്കി മറ്റെല്ലാരേം ക്ഷണിക്കാനും അവരോടൊപ്പം
ജീവിതം ആഘോഷിക്കാനും പറ്റും!!!!….
നിങ്ങളെ വേദനിപ്പിക്കാൻ വേണ്ടി
സന്തോഷം ഭാവിക്കാനും ചിരിക്കാനും
നീയില്ലാതെ നിന്നെ മാറ്റി നിർത്തുമ്പോൾ
ദേ.. ഞാനെത്ര ഹാപ്പിയാണെന്ന് നോക്കൂ എന്ന വിധം നിങ്ങളെയവർ പല ചെയ്തികളിലൂടെ വെല്ലുവിളിക്കും!!!.... ഞാൻ സ്നേഹിച്ചിരുന്ന ആ വ്യക്തി തന്നെയാണോ ഇതെന്ന് അവരുടെ ഇത്തരം പ്രകോപനമായ പെരുമാറ്റങ്ങൾ കണ്ട് നിങ്ങൾ അന്ധാളിച്ചു നിൽക്കും!!!...... നിങ്ങളോട് യഥാർത്ഥത്തിൽ സ്നേഹമുണ്ടായിരുന്നെങ്കിൽ അവർ അകന്നു പോകുമ്പോഴും നിങ്ങളെ കുത്തിനോവിക്കില്ലല്ലോ ഇത്തരം പ്രതികാരങ്ങൾക്ക് മുതിരില്ലല്ലോ നഷ്ടബോധത്തിൽ ഉഴറുന്നവരുടെ മുറിവിൽ വീണ്ടുമിങ്ങനെ ഉപ്പു പുരട്ടില്ലല്ലോ!!!!!!...... ""ഉപേക്ഷിച്ചു പോകുന്നവരോടാണ്..... ദേ
….. ഈ മനുഷ്യർ
നിങ്ങളെ ഒരിക്കൽ സ്നേഹിച്ചവരാണ്
ബഹുമാനിച്ചവരാണ് നിങ്ങളോടൊപ്പം
ജീവിതവും സ്വപ്നവും മറ്റനേകം സന്തോഷവും പങ്കിട്ടവരാണ് നിങ്ങൾക്ക് വേണ്ടെന്ന്
തോന്നുമ്പോൾ ആ മനുഷ്യരെയങ്ങനെ
ഇഞ്ചിഞ്ചായി നോവിച്ചോണ്ട് ക്രൂരമായി
മനുഷ്യത്വരഹിതമായി കുറേ show off കാണിച്ചുകൂട്ടരുത്!!!!……
നിങ്ങടെ എല്ലാ ഉൾക്കുത്തും മറ്റാർക്കും മനസ്സിലായില്ലേലും നിങ്ങളെ ഒരിക്കൽ അഗാധമായി സ്നേഹിച്ചിരുന്ന
അത്രയും മനസ്സിലാക്കിയിരുന്ന
അവർക്ക് മനസ്സിലാകും!!!….
അവരെയത് നോവിക്കും!!!!…
അത് നിങ്ങൾക്കുമറിയാം അങ്ങനെ അറിഞ്ഞോണ്ട് തന്നെ അത്തരം
പരോക്ഷമായ പ്രതികാരങ്ങൾക്ക്
ഒരിക്കലും മുതിരരുത്!!!!…………
സ്നേഹിച്ചവരെ വെറുതെ വിടുക
പറ്റുമെങ്കിൽ അവരുടെ മുന്നിൽ പോകാതിരിക്കുക!!!!…..
അവർ നഷ്ടബോധത്തിൽ
നിന്ന് കരകയറട്ടെ!!!!….
നിങ്ങടെ മറ്റു സന്തോഷങ്ങളെ ചുമന്ന് അവരുടെ മുന്നിലൂടെ നടന്ന് അവരെ
പിന്നെയും പിന്നെയും മുറിപ്പെടുത്തരുത്!!!…
നിരാകരിക്കുമ്പോൾ
സ്നേഹം നഷ്ടപ്പെടുമ്പോൾ
ഒട്ടും മനുഷ്യത്വമില്ലാത്തവരെപ്പോലെ
ഒരിക്കൽ സ്നേഹമുണ്ടായിരുന്നവരോട് ശത്രുവിനോടെന്ന വിധം പ്രതികാരം ചെയ്യുന്നതെന്തിന്!!!!!………
നിങ്ങൾ അവരെയല്ലെങ്കിൽ കൂടി
നിങ്ങളുടെ ഉള്ളിലെ സ്നേഹത്തെ വിലമതിക്കുന്നില്ലേ!!!!!……..
എല്ലാമെടുത്ത് പൊക്കോളൂ
അസാന്നിധ്യം കൊണ്ട്വിളിക്കാതിരുന്ന് കേൾക്കാതിരുന്ന്
മിണ്ടാതിരുന്ന്
അയാളെ തപിപ്പിക്കുന്നത് പോരെ,
കൊല്ലാതെ കൊല്ലുന്നത് പോരേ!!!……..
ഇനിയെങ്കിലും അവരെ വെറുതെ വിട്ടൂടെ?
വെറുപ്പിച്ച് വെറുപ്പിച്ച് നോവിച്ച് നോവിച്ച്
മന:പൂർവ്വം,വീണ്ടും വീണ്ടും കുത്തിമുറിവേൽപ്പിച്ചാണോ!!!…..
ഒരാളോടുള്ള സ്നേഹത്തെ
നിരാകരിക്കേണ്ടത് പ്രതികാരവും അങ്ങേയറ്റത്തെ വെറുപ്പും
കണ്ടാൽ മിണ്ടാതെ,പലവിധമുള്ള
രോഷപ്രകടനവുമാണോ
സ്നേഹനിഷേധം!!!……….
ബ്രേക്ക് അപ്പുകൾ ഇത്രക്ക്
ദയാരഹിതമോ!!!!….
നഷ്ടങ്ങൾക്കിത്ര ക്രൂരതയോ?
ഡിറ്റാച്ച്മെൻറുകൾക്കിത്ര
ദുഷ്ടലാക്കോ!!!!….
സ്നേഹം നഷ്ടപ്പെട്ട കൂട്ടത്തിൽ
മനുഷ്യത്വവും സാമാന്യമര്യാദയും നഷ്ടപ്പെടുമോ!!!….
𝓪𝓼 𝓶𝔂 𝓵𝓲𝓯𝓮…🩸