രചന : ജയരാജ് പുതുമഠം.✍️
മഴക്കാറ് വിതുമ്പിനിൽക്കുമീ
മനസ്സിന്റെ കിനാക്കരയിൽ
മൂടൽമഞ്ഞിൻ നനുത്ത
തേനിതൾ തൂവലുകൾ
മിഴിനീരായ് കൊഴിഞ്ഞു വീഴുന്നു
ധ്യാനാവസ്ഥയിൽ ലയിച്ചിരുന്ന
ഉൾനിലാവുകളത്രേ
കാലാന്തരെ മഴത്തുള്ളികളായ്
വരണ്ട വാർദ്ധക്യത്തിൽ
പെയ്തൊഴുകുന്നത്
മായാലഹരികൾ ദാനമായ്
പുണരുമെൻ നീതിയോരവീഥിയിൽ
കാലത്തിൻ മുറിവേറ്റ പക്ഷിക്ക്
സ്നേഹനിലാവായ്
തലകുറി മാറ്റാനാകുമോ, കാലമേ…