നാട്ടാര് കൂടെയുണ്ടേ…..
നാട്ടാരറിയുന്നുണ്ടേ…..
നാമറിയാത്ത കഥകളെല്ലാം-
നാട്ടിലും പാട്ടാണേ….
നാഴിക്ക് നന്നാഴിയായ്…..
നാവിനു കൂട്ടാണേ…..
നാഴികകൂടിയെന്നാൽ…..
നങ്ങേലി തൈവമാണേ..
നേദ്യമായ് ചോറും…..
നേരിയ ചാറും……
നോവുള്ള നേരം….
നേരായ് വിളമ്പി ‘….
നിറകണ്ണീരുമായ് വന്നവരും!
നീർക്കെട്ടുമായ് ഇരുന്നവരും!
നാളെന്നും വ്യാധിയൊഴിയാത്തവരും!
നാടിന്നതിരു താണ്ടിയെത്തിയോരും !
നടുമുറ്റത്തിരിക്കുന്ന നേരം-
നിന്നുറഞ്ഞ് തുള്ളി ജപിക്കയായ്….
നിത്യവും വാക്കെണ്ണിയാടീ തിമിർക്കേ….
നങ്ങേലി തൈവ കൽപ്പനയായ്!!
നാട് മാറേണ്ട സമയമായ്…..
നാട്ടാര് തെളിയേണ്ട നാളുകളായ്…..
നാമറിയാതെ നമ്മളെ വഞ്ചിക്കും-
നേരില്ലാത്തയീ കാപട്യങ്ങളെയകറ്റീടുക!

രാജീവ് ചേമഞ്ചേരി

By ivayana

Leave a Reply

Your email address will not be published. Required fields are marked *