രചന : എം പി ശ്രീകുമാർ✍️
വാരനാട്ടമ്പലത്തിൽ
വാർതിങ്കൾപോലെ വാഴും
വാരനാട്ടമ്മെ ദേവി
വന്ദനം ചരണങ്ങൾ
ചന്ദനചർച്ചിതമാം
പുഷ്പാലങ്കൃതരൂപം
നിറദീപദീപത്തിൽ കണ്ടു
നിർവൃതി കൊണ്ടീടട്ടെ
വേതാളവാഹിനിയാം
വേദനഹാരിണിയാ
വാരിജവദനമീ
മനസ്സിൽ വിളങ്ങണം
കരപ്പുറത്തംബികെ
കരുണാമയി ദേവി
തിരുനാമങ്ങൾ വാഴ്ത്താൻ
തികവു പകരണെ
ഈശ്വരി ഇലത്താളം
മുറുകും നാൾ വഴിയിൽ
താളങ്ങൾ തെറ്റീടാതെ
കാക്കണം മഹാമായെ
വാരനാട്ടമ്പലത്തിൽ
വാർതിങ്കൾ പോലെ വാഴും
വാരനാട്ടമ്മെ ദേവി
വന്ദനം ചരണങ്ങൾ.