രചന : സ്നോ വൈറ്റ് മീഡിയ ✍️
ചെറുപ്പത്തിൽ സ്വന്തമായി ചെരുപ്പ് വാങ്ങി ഇടാൻ വേണ്ടി സ്വരൂപിച്ചു വെച്ച പണം, മക്കൾ കാല് പൊള്ളി നടക്കുന്നത് കണ്ട് മനസ്സ് നീറി എനിക്കില്ലെങ്കിലും എന്റെ മക്കൾ വിഷമിക്കരുത് വേദനിക്കരുത് എന്ന് കരുതി, അവർക്കായി ചെരുപ്പ് വാങ്ങി കൊടുത്തു സ്വന്തം കാൽ പൊള്ളി നടന്ന അമ്മ, ഇന്ന് മക്കൾ വലിയ നിലയിൽ ആയപ്പോൾ, ആയിരങ്ങൾ വില വരുന്ന ഉടുപ്പുകളും, ചെരുപ്പുകളും ധരിക്കുമ്പോൾ, വഴിയരികിൽ കിട്ടുന്ന 100 രൂപയുടെ എങ്കിലും ഒരു ചെരുപ്പ് വാങ്ങി കൊടുത്തിരുന്നെങ്കിൽ….അന്നും, ഇന്നും, എന്നും പരാതികൾ ഇല്ലാതെ വേദനകളും, ദുഃഖങ്ങളും ഉള്ളിലൊതുക്കി കഴിയുന്ന അമ്മമാർ….മക്കൾക്കായി പ്രാർഥിച്ചു ജീവിക്കുന്ന അമ്മാൻമാർ….അമ്മമാരെ ഉമ്മ ❤️
അരുത്…….. മറക്കരുത് !
തൊഴിച്ച വയറും…
കുടിച്ച പാലും മറക്കരുത് .!
ഇരുന്ന എളിയും….
നടന്ന വഴിയും മറക്കരുത്.!
ജനിച്ച വീടും…..
പഠിച്ച സ്കൂളും മറക്കരുത്.!
തിന്ന ചോറും…..
തന്ന കൈയ്യും മറക്കരുത്.!
കുളിച്ച പുഴയും….
കളിച്ച കൂട്ടും മറക്കരുത്.!
ചിരിച്ച മുഖവും….
നമിച്ച ശിരസ്സും മറക്കരുത്.!
കൊടുത്ത സ്നേഹം….
തിരിച്ചു വാങ്ങരുത്.!
അടച്ച വാതിലിൽ…
ഒളിച്ചു നോക്കരുത്.!
പശിച്ച വയറിന്….
പിശുക്ക് നൽകരുത്.!
ശഠിച്ചതെല്ലാം…..
പിടിച്ച് വാങ്ങരുത്.!
കേട്ടതൊക്കെയും….
സത്യമാക്കരുത്.!
നരച്ച മുടിയോട്….
അറപ്പ് തോന്നരുത്.!
പൊഴിഞ്ഞതെല്ലാം…
പഴുത്തതാവില്ല.!
മുട്ടോളം വെള്ളത്തിൽ….
മുങ്ങരുതൊരിക്കലും.!
കൊടുത്തതൊക്കെയും….
ഇരുകൈയ്യുമറിയണം.!
നിലത്ത് വീണത് ….
പെറുക്കിയെടുക്കണം.!
ക്ഷണിച്ചതാണേൽ….
തനിച്ച് പോകണം.!
പിണഞ്ഞ കെട്ടുകൾ….
പതിയെ അഴിക്കണം.!
പലതുമാകാം പക്ഷേ….
പകരമാവില്ല.!
നിനച്ചതൊക്കെ നേടിയെങ്കിൽ…
തനിച്ചതല്ലെന്നോർക്കണം.!
നാളെ കാണാമെന്ന് വേണ്ടാ…
നാളെയുണ്ടെങ്കിലെന്നാകാം.!
തനിച്ച് വന്നവർ…..
തിരിച്ച് പോകുമ്പോൾ
കൂടെ ശയിച്ചവരും
കൂട്ടിനുണ്ടാകില്ല…..👏