എഡിറ്റോറിയൽ✍️
ഓസ്ട്രിയ വിയന്ന പ്രവാസി മലയാളി ശ്രി മേഴ്‌സി തട്ടിൽ നടക്കലാന്റെ മാതാവും ശ്രി ബാബു തട്ടിൽ നടക്കലാന്റെ ഭാര്യ മാതാവുമായ ശ്രിമതി.കാഞ്ഞിരപ്പറമ്പിൽ റോസി (79) ആൽമാവിന് വേണ്ടുന്ന അന്ത്യ കൂദാശകൾ എല്ലാം സ്വീകരിച്ചു ഇന്ന് (വെള്ളിയാഴ്ച്ച) സ്വവസതിയിൽ 06 .12 .2024 രാവിലെ 04 :15 നു കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസന സമേതം എല്ലവരെയും അറിയിച്ചുകൊള്ളുന്നു.
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വെള്ളാങ്കല്ലൂർ വെളയനാട് പരേതനായ കാഞ്ഞിരപ്പറമ്പിൽ ശ്രി അന്തോണിയുടെ ഭാര്യയാണ്. വാർദ്ധഖ്യ സംബന്ധമായ രോഗങ്ങൾ പരേതയെ ബുദ്ധിമുട്ടിച്ചിരുന്നു.
സംസ്‌കാര കർമ്മം 08 .12 .2024 ഞായറാഴ്ച ഉച്ചതിരിഞ്ഞു 02 :30 നു വെളയനാട് സെന്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ വെച്ച് നടത്തപ്പെടുന്നതാണ്. സംസ്‌കാര കർമ്മങ്ങളിൽ പങ്കുകൊണ്ട് പരേതയുടെ ആൽമശാന്തിക്കായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു .
എന്ന് ദുഃഖാർത്ഥരായ മക്കൾ : മേഴ്‌സി ,ഡാലി, ലിയോ ,ജോൺഷീൻ , ബിന്ദു മരുമക്കൾ : ബാബു ,പോൾ ,ടിന്റു ,ഡെയ്‌സി ,ബിജു & പേരക്കുട്ടികൾ.