രചന : പുഷ്പ ബേബി തോമസ്✍️
എനിക്കൊന്നിരിക്കണം;
മറ്റാരും ശല്യപ്പെടുത്താതെ,
തനിയെ ,
എല്ലാം മറന്ന്,
ശാന്തമായി,
ഏകാഗ്രമായി,
വിരോധങ്ങളെ കാറ്റിൽ പറഞ്ഞി,
മനസ്സിനെ പൂമ്പാറ്റപോലെ പാറിച്ച് ,
വിശാലമായി,
എനിക്കൊന്നിരിക്കണം.
ചവറ്റുകൊട്ടയിൽ വലിച്ചെറിഞ്ഞ
സ്വപ്നങ്ങളെ തേടിപ്പിടിച്ച്,
എന്നുള്ളിലെ
ആനന്ദം അറിഞ്ഞ്,
ചിറകാൽ മീനുകൾ
ജലം കീറി മുറിക്കുന്നതുപോലെ,
മാനത്ത് കിളികൾ
വഴിയൊരുക്കുന്നതു പോലെ
എനിക്കും പോകണം;
അനന്തതയിലേക്ക് …..
🥀🥀🥀🥀🥀🥀🥀