രചന : അനിത മനോജ് ✍️
മുറ്റത്തെമുളം ചില്ലയിൽ പടർന്നൊരു
മുല്ലവള്ളിതന്നിഴയടുപ്പത്തിൽ
മുളംചില്ലതൻ ദലമർമ്മരമോടെ
സുഗന്ധം പരത്തും തൂമഞ്ഞു തുള്ളികൾ
പുലർകാലമഞ്ഞിൻ പുതപ്പണിഞ്ഞു
രാവിൻ സീൽക്കാരത്തിനൊപ്പം
സിരകളെ മത്തുപിടിപ്പിച്ചുണർത്തും
ഉന്മാദ ഗന്ധം നിറയ്ക്കും കുടമുല്ല പൂവുകൾ
നിലവിൽ പൂത്തിറങ്ങും നക്ഷത്രങ്ങൾ പോൽ
വെള്ളപ്പുതച്ച മുല്ലവള്ളികൾ
സന്ധ്യയുടെ യാമങ്ങളിൽ മിഴികൂപ്പി നിൽക്കും
നിശയുടെ കാമനകളെ പുൽകും
അഴകിൻ പവിഴമണികൾ..
വെണ്ണിലാവിൻ ഗന്ധർവ യാമത്തിൽ
മണ്ണിലിറങ്ങിയ ഗന്ധർവനായ്
സ്വർലോക സുന്ദരികളായ് മാദക
നടനമാടിടും കുടമുല്ല പൂവുകൾ…
✍🏻✍🏻