രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍️
പാദമാപത്മക്കുളത്തിൽ ശുദ്ധിയാക്കി
പരക്കും പുലരിയിൽ പെണ്ണവൾ
പരിശുദ്ധയായ് പടിയേറിവന്നു
പരാശക്തിയെവണങ്ങി പുഷ്പമർപ്പിച്ചിടുന്നു
പാപജാതകദോഷമകലണം
പാവമാമവൾക്കൊരു ജീവിതമാകണം
പാരിലിദോഷങ്ങളെന്തിനേകി
പതറിതളർന്നുനിൻമുന്നിലായെത്തി
പലരുംവന്നിടുമാതിരുമുമ്പിലവളിൻ മനമറിഞ്ഞു
പതിനാലുലോകങ്ങൾക്കുമുടയൻ നീ
പരിഹാരമേകിതുണച്ചിടും നിശ്ചയം
പതിരല്ലതുകതിരായ് തെളിഞ്ഞിടും സത്യം
പാപജാതകദോഷമേറുമൊരുവൻ
പടികടന്നെത്തീടുമവൾക്കായ്
പലതുംപറഞ്ഞുചിരിക്കുവോർക്കെല്ലാം
പലകൂട്ടുകറിസദ്യനിരത്തിമംഗല്യമൊരുക്കാം.