ആത്മാവുണ്ടെന്നെനിക്കറിയാം, എന്നിൽ
അനുരാഗംമുളയ്ക്കുന്നതവിടെയല്ലേ
പ്രേമംമൂത്തുപഴുത്തിടുമ്പോൾ
ആത്മാവതിൻഫലംആശിക്കുന്നു.

അറിയാതതടർന്നുവീഴുകിലോ
ആത്മാവ്തേങ്ങുന്നതിനെയോർത്തു
ആരുമേയകന്നുപോയിടല്ലേദൂരെ
ആത്മാവുതാങ്ങില്ലകൽച്ചകളെ.

മാനസ്സനീരസസങ്കടങ്ങൾ ഉള്ളിൽ
മായാതെമയങ്ങിക്കിടന്നിടുമ്പോൾ
മഴപോലെപെയ്യുന്നവാത്സല്യങ്ങൾ
മന്ദഹാസംതൂകിമനംകുളിർപ്പിക്കും

ചേതനചാലിച്ചചോദനകൾനിത്യം
ചേർന്നെഴുന്നളളിക്കുംകാമനകൾ
ചേരാതെചാരാതെദൂരെനിൽക്കെ
ചോരുന്നതോസ്നേഹത്തേൻകുടങ്ങൾ

പരിമളംവീശുന്നമാരുതനോ
പകരുംസുഗന്ധത്തിൽനിന്റെഗന്ധം
പരിശുദ്ധപ്രണയവസന്തമേ,പ്രിയേ
പൊഴിക്കുകപാരിജാത സുമങ്ങളാത്മാവിൽ!

By ivayana

Leave a Reply

Your email address will not be published. Required fields are marked *