രചന : ദിവാകരൻ പികെ ✍️
ഹൃദയംപകുത്ത ശേഷം
ശൂന്യത ബാക്കിവെച്ചവൾ,
പേടിപ്പെടുത്തുന്ന നിഴലായി
നൊമ്പരപ്പെടുത്തികൊണ്ട്
പിന്തുടർന്നപ്പോഴാണ്
വെളിച്ചത്തെ ഭയന്ന്,
ഇരുട്ടറയിൽ
മനസ്സ് ഒളിപ്പിച്ചു വെച്ചത്.
ഹൃദയത്തിലെ മുറിവിൽ
ചുടുനിണമൊഴുകുമ്പോഴും
പങ്കുവെച്ചു ഹൃദയത്തുടിപ്പ്
മധു രഗീതമെങ്കിലും
പുറം കാഴ്ചകൾക്ക്
പുറംതിരിഞ്ഞു നിൽക്കാറുണ്ട്.
നോവ് തീർത്ത മനസ്സ്
കടലഴാങ്ങളിൽ
അലയടിക്കുമ്പോൾ
വേലി കെട്ടി നിർത്തിയ
മനസ്സിനെ
കെട്ടിനിർത്തിയ വിഷാദം
നെടുവീർപ്പാൽ വീർപ്പുമുട്ടുമ്പോൾ
മിഴിനീർ തുടച്ച് നേർത്ത പുഞ്ചിരി
എന്തിന് ചുണ്ടിൽനിർത്തണം.