രചന : എസ്കെകൊപ്രാപുര ✍️
പെണ്ണൊരു തീക്കൊള്ളി…
അവൾ തൊട്ടാൽ പൊട്ടണ പ്രായം
അവളൊരു കാന്താരി….
കണ്ണിൽ എരിവ് നിറക്കണ നോട്ടം..
നാട്ടിൽ പെണ്ണ് താരം
മിന്നും പൊന്ന് പോലെ..
കണ്ണിൽ പെണ്ണ് നിറയണ നേരം
പട പട മിടിക്കണ് ഉള്ളം..
പെണ്ണൊരു തീക്കൊള്ളി…
അവൾ തൊട്ടാൽ പൊട്ടണ പ്രായം..
പെണ്ണെനിന്നെ ഒന്നുകാണാൻ
പൂവാല കണ്ണുകൾ
വഴിവക്ക് തോറും നിറയുന്ന നേരം..(2)
കണ്ണേറ് കൊള്ളാതെ കുറിതൊട്ട് നെറ്റിയിൽ
കള്ളച്ചിരിയാലെ കൊതിപ്പിച്ചു പായും നീ…
പെണ്ണൊരു തീക്കൊള്ളി
തൊട്ടാൽ പൊട്ടണ പ്രായം…
അവളൊരു കാന്താരി
കണ്ണിൽ എരിവ് നിറക്കണ നോട്ടം…
പെണ്ണെ നിന്നോടുന്നു ചൊല്ലാൻ
കാതിലൊരു കിന്നാരം..
ഇടനെഞ്ചിനുള്ളിൽ പടരുന്നു രാഗം (2)
നാളേറെയുള്ളിൽ നിറച്ചിട്ട് കാത്തുഞാൻ
പിടിവിട്ടു പായും പുള്ളിമാൻ പോലെ നീ …
പെണ്ണൊരു തീക്കൊള്ളി
അവൾ തൊട്ടാൽ പൊട്ടണ പ്രായം…
അവളൊരു കാന്താരി
കണ്ണിൽ എരിവ് നിറക്കണ നോട്ടം..
നാട്ടിൽ പെണ്ണ് താരം
മിന്നും പൊന്ന് പോലെ..
കണ്ണിൽ പെണ്ണ് നിറയണ നേരം
പട പട മിടിക്കണ് ഉള്ളം…
പെണ്ണൊരു തീക്കൊള്ളി..
അവൾ തൊട്ടാൽ പൊട്ടണ പ്രായം..