രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍️
വിലപിച്ചിടാനോ നിൻ്റെ ജീവിതം
ഒരു വിളിപ്പാടകലെ നിനക്കായ്
വിശ്വമൊരുക്കിയ കളം കാണൂ
പൊരുതുവാൻ ത്രാണിയുണ്ടു നിന്നിൽ
ചുറ്റുമുള്ളവർക്കോലക്ഷ്യമാണ് മുഖ്യം
കർമ്മമൊരു കളിത്തട്ടു മാത്രം
കാലത്തിനൊത്തു നീയുമെന്തേ
കോലം മാറ്റീടുവാൻ തുനിയുവതില്ല
പാരിനു നീയും അവകാശി
പട്ടിണി നിൻപടച്ചട്ടയല്ല
നിശ്ശബ്ദത നിൻ്റെ സംഗീതവുമല്ല
അറിഞ്ഞു നീ അന്ധനാകരുതേ
നീണ്ടപാതകൾനിനക്കുമുന്നിലായ്
ഓടുക തളർന്നിടാത്ത മനസ്സുമായ്
ഒരുനാൾ എത്തിടുംസ്ഥാനമതിൽ
ശങ്കിച്ചതെല്ലാംഅസ്ഥാനത്തെന്നറിയും.