രചന : ഗീത മുന്നൂർക്കോട്✍️
ചിരിക്കുമ്പോൾ
സ്നേഹമണികളാണ്
കിലുങ്ങുന്നതെന്ന
ആത്മഗതം പോലെ
കൺചെരാതുകൾ
തിരിയിട്ടുകത്തുമ്പോൾ
സ്നേഹക്കൊഴുപ്പിലെന്നൊരു
സ്വപ്നത്തിളക്കം പോലെ
നാവിൻതുമ്പുകൾ
വരച്ചിറ്റിക്കുന്ന സ്വനങ്ങൾ
സ്നേഹമധുവിലലിഞ്ഞ
വാങ്മാധുരിയുടെ
സ്വാന്തനം പോലെ….
ഒരാലിംഗനത്തിലേക്ക്
വഴുതിയടുത്ത്
ഒട്ടിനിൽക്കുന്ന
നെഞ്ചിൻതുടിപ്പു പോലെ…
അടർന്നാൽ
ചുവന്നുപടർന്നൊഴുകുന്ന
ചോരക്കണങ്ങൾ
നോവിക്കും പോലെ….
നമ്മളെല്ലാം
അങ്ങനെയാണല്ലോ
എന്നൊന്നാശ്വസിച്ചോട്ടേ…