രചന : ഷാജി പേടികുളം✍️
നിരത്തുകൾചോരക്കളമാക്കുന്നവരോർക്കുക….🤔🤔🤔 നാളെ നിങ്ങളും
ഇരയാകാം☝️☝️☝️
വാഹനം രംഗബോധമില്ലാത്ത കോമാളിയാണ്
നിയന്ത്രിക്കുന്നവൻ്റെ
ബോധത്തിലാണ്
ആ കോമാളിയുടെ യാത്ര
കണ്ണും മനസ്സും കൈകാലുകളും
എപ്പോഴുമുണർന്ന് പ്രവർത്തിച്ചില്ലേൽ
അവൻ കോമാളിയായി ജീവനുകൾ
അപഹരിച്ചു ലക്കില്ലാതെ പായും
ഉറക്കം ഒരു ലഹരിയാണ്
അത് കണ്ണുകളെ ബാധിക്കുന്നു
എന്നറിയുമ്പോൾ
കോമാളിയെ വശത്തേക്ക്
ഒതുക്കി നിർത്തിയൽപനേരം
ഉറങ്ങണമില്ലേൽ തണുത്ത
വെള്ളത്താൽ മുഖം കഴുകി
ശരീരത്തേയും മനസിനെയും
ഉണർത്തി യാത്ര തുടരണം
അപകടങ്ങൾ തുടർക്കഥകളാണ്
കഷ്ടനഷ്ടങ്ങളേറെയും
ലഹരി പൂക്കും മനസുകൾ
കോമാളി ബാധിച്ചു പായവേ
നിരത്തുകൾ നിണച്ചാലു തീർക്കുന്നു.
ലോല നൂലുകളാൽ നെയ്ത
നിയമവല തൻ കണ്ണികൾ ചൂഴ്ന്നിറങ്ങി പ്രതികൾ രക്ഷനേടുന്നു.
വീറും വാശിയും റോഡിലേറ്റുമുട്ടവേ പൊലിയുന്നു ജീവനുകൾ
നിരാലംബമാകുന്നു കുടുംബങ്ങൾ.
വികാരമല്ല വിവേകമാണു
ആ കോമാളിയെ നയിക്കേണ്ടത്
ധൃതിയല്ല ക്ഷമയാണ്
പരസ്പരം പുലർത്തേണ്ടത്
റോഡ് നിയമങ്ങളിലാണ് നമ്മുടെ സുരക്ഷയും ജീവനും.
മത്സരമല്ല ശത്രുക്കളല്ല
ജീവിക്കുവാനാവശ്യങ്ങൾക്കായി
നടത്തുന്ന സുരക്ഷിത യാത്ര
അതാവണം നമ്മുടെ യാത്രകൾ
റോഡുകൾ
ചോരക്കളമാകാതിരിക്കട്ടെ !!!