രചന : സതി സുധാകരൻ പൊന്നുരുന്നി.✍️
കുതിച്ചു പായും കാലം കണ്ട്
തരിച്ചു നിന്ന നേരം,
എവിടേയ്ക്കാണി തിടുക്കമെന്ന്
നോക്കി നിന്നു ഞാനും
കണ്ടാൽ മിണ്ടാറില്ല ബന്ധo ഇല്ലാതായി
ചിരിക്കാൻ മറന്നൊരു കാലം
തിരക്കിട്ടോടണുമക്കൾ.
കൗമാരക്കാർ ലഹരി കഴിച്ച്
മത്തുപിടിച്ചു നടക്കുംകാലം
പ്രണയിനിയാളെ കിട്ടാതായാൽ
പെട്രൊളൊഴിച്ച് കത്തിച്ചീടും.
ലഹരികൾ മൂത്തു നടക്കുന്നേരം
പെറ്റമ്മയേതെന്നറിയാതായി
എന്തൊരു കാലം എന്തൊരു പോക്ക്
എവിടേയ്ക്കാണി മത്സര ഓട്ടം.
സോഷ്യൽ മീഡിയ ഏറെ വളർന്നു
പറ്റിപ്പിൻ കഥ കൂടെ വളർന്നു.
സൂക്ഷിച്ചില്ലേൽ ദൂ:ഖിക്കേണം
പോക്കറ്റിൽ പണമില്ലാതാക്കും
കാലംമാറി കഥയും മാറി
തിരക്കിട്ടോണകാലമതായി
കാഴ്ചകളെല്ലാം കണ്ടും കേട്ടും
ഒഴുക്കിൽക്കൂടി നീന്തി നടക്കാം.