1. വിലെം സ്റ്റൈനിറ്റ്സ് (ഓസ്ട്രിയ) പൊസിഷനൽ ചെസ്സിന്റെ പിതാവ്. 1886, 89, 90, 92 വർഷങ്ങളിലായി നാല് പ്രാവശ്യം ചാമ്പ്യൻ.
  2. എമാന്വേൽ ലാസ്കർ (ജർമ്മനി) ഏറ്റവും കൂടുതൽ കാലം ചാമ്പ്യനായി വാണു – 27 കൊല്ലക്കാലം . ( 1894, 96, 1907, 1908, 1910, 1910 വർഷങ്ങളിലായി ആറു പ്രാവശ്യം ചാമ്പ്യൻ.
  3. ഹോസെ റൗൾ കപബ്ലാങ്ക (ക്യൂബ) ഏറ്റവും മികച്ച കലാശക്കളിക്കാരിൽ ഒരാൾ. 1921-ൽ ഒറ്റത്തവണ ചാമ്പ്യൻ.
  4. അലക്സാണ്ടർ അലേഖിൻ (സോവ്യറ്റ് യൂണിയൻ) ചാമ്പ്യനായിരിക്കെ മരിച്ചയാൾ. 1927, 29, 34, 37 വർഷങ്ങളിലായി നാലു തവണ ചാമ്പ്യൻ.
  5. മാക്സ് യൂവ് ( നെതർലന്റ്സ് ) ഒരേയൊരു ഡച്ച് ചാമ്പ്യൻ. 1935-ൽ ഒരു തവണ ചാമ്പ്യൻ.
  6. മിഹയീൽ ബോത്വിന്നിക് (സോവ്യറ്റ് യൂണിയൻ) ഏറ്റവും കൂടുതൽ തവണ ചാമ്പ്യനായ താരം. 1948, 1951, 54, 58, 61 എന്നീ വർഷങ്ങളിലായി ആറു പ്രാവശ്യം ചാമ്പ്യൻ. കൂടാതെ കാർപ്പോവ്, കാസ്പരോവ്, ക്രാംനിക് തുടങ്ങി 3 ചാമ്പ്യന്മാരെ പരിശീലിപ്പിക്കുകയും ചെയ്തു.
  7. വാസിലി സ്മിസ്ലോവ് (സോവ്യറ്റ് യൂണിയൻ) ഫൈനലിൽ ഒരിക്കൽ തോറ്റ ശേഷം വീണ്ടും മത്സരിച്ച് ചാമ്പ്യനായ ഒരേയൊരാൾ. 1957-ൽ ഒരു തവണ ചാമ്പ്യൻ.
  8. മിഹയീൽ താൽ (സോവ്യറ്റ് യൂണിയൻ – ലാത്വിയ) 23 വയസ്സിൽ ചാമ്പ്യനായി. അക്കാലത്ത് റെക്കോഡ്. 1960-ൽ ഒരു തവണ ചാമ്പ്യൻ.
  9. തിഗ്രാൻ പെത്രോസിയൻ (സോവ്യറ്റ് യൂണിയൻ- ജോർജിയ) മികച്ച ഡിഫൻസ് കളിക്കാരൻ 1963, 1966 വർഷങ്ങളിലായി രണ്ടു പ്രാവശ്യം ചാമ്പ്യൻ.
  10. ബോറിസ് സ്പാസ്കി (സോവ്യറ്റ് യൂണിയൻ) ഏതു പൊസിഷനിലും ജയിക്കാൻ കഴിവുണ്ടെന്ന ഖ്യാതി. 1969-ൽ ഒറ്റത്തവണ ചാമ്പ്യൻ.
  11. ബോബി ഫിഷർ (യു എസ് എ) ചെസ് വിഹായസിൽ പ്രത്യക്ഷപ്പെട്ട മിന്നും താരം. രണ്ടാം തവണ ഫൈനൽ കളിക്കാൻ വിസമ്മതിച്ചു. കളിയിൽ നിന്ന് പാടെ വിട്ടുനിന്നു. 1972-ൽ ഒറ്റത്തവണ ചാമ്പ്യൻ.
  12. അനത്തോലി കാർപ്പോവ് (സോവ്യറ്റ് യൂണിയൻ) ചെസ്സ് ചരിത്രത്തിലെ പൊസിഷനൽ ജീനിയസ് എന്നു വിളിക്കുന്നു. 1975, (ഫിഷർ വിസമ്മതിച്ചതിനാൽ ചാമ്പ്യനായി) പിന്നെ 78, 81, 84 വർഷങ്ങളിൽ മൂന്നു തവണയും.
  13. ഗാരി കാസ്പരോവ് (സോവ്യറ്റ് യൂണിയൻ) ലോകത്തിലെ എക്കാലത്തേയും മികച്ച ചെസ്സ് കളിക്കാരൻ. 22 വയസ്സിൽ ചാമ്പ്യൻ. മിഹയീൽ താലിന്റെ റെക്കോഡ് ഭേദിച്ചു. 1985, 87, 90, 93, 95 വർഷങ്ങളിലായി ആറു തവണ ചാമ്പ്യൻ. അങ്ങനെ ബോത്വിന്നിക്കിന്റെ റെക്കോഡിനൊപ്പം.
  14. വ്ലദിമീർ ക്രാംനിക് (സോവ്യറ്റ് യൂണിയൻ) കാസ്പരോവിനെ തോല്പിച്ച് അട്ടിമറി വിജയം. പിന്നീട് ഫൈഡ് ചാമ്പ്യൻ ടോപ്പലോവിനെ തോല്പിച്ച് വീണ്ടും ചെസ് ലോകത്തെ ഒന്നാക്കി. 2000, 2004, 2006 വർഷങ്ങളിലായി മൂന്നു തവണ ചാമ്പ്യൻ.
  15. വിശ്വനാഥൻ ആനന്ദ് (ഇന്ത്യ) വേഗമേറിയ ചെസ്സിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റി. 2007, 2008, 2010, 2012 വർഷങ്ങളിലായി നാലു തവണ ചാമ്പ്യൻ.
  16. മാഗ്നസ് കാൾസൻ (നോർവെ) ചിലർ പറയുന്നു കാസ്പരോവിനേക്കാൾ മികച്ച കളിക്കാരൻ എന്ന്. 2013, 2014, 2016, 2018, 2021 വർഷങ്ങളിലായി അഞ്ചു പ്രാവശ്യം ചാമ്പ്യനായി. 2023-ൽ ചാമ്പ്യൻ പട്ടം ഡിഫൻഡ് ചെയ്യുന്നില്ല എന്നു പ്രഖ്യാപിച്ചു.
  17. ഡിങ് ലാരൻ (ചൈന) ടൈ-ബ്രേക്കിൽ ചാമ്പ്യനായി. ചൈനയിൽ നിന്ന് ആദ്യമായി. 2023-ൽ ഒറ്റത്തവണ ചാമ്പ്യൻ.
  18. ഗൂകേഷ് ദൊമ്മരാജു (ഇന്ത്യ) ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യൻ. കാസ്പരോവിന്റെ റെക്കോഡ് 4 വർഷത്തിന് ഭേദിച്ചു. 2024 അതായത് ഒരു ദിവസം മുമ്പ്.
    ഇതു കൂടാതെ ചെസ്സ് ലോകം രണ്ടായി നിന്ന 1993-2006 കാലത്ത് കാർപ്പോവ്, അലക്സാണ്ടർ ഖലീഫ്മൻ (റഷ്യ), റുസിയൻ പോനോമരിയോവ് (യുക്രൈൻ), റുസ്തം കസിംദ്ഷനോവ് (ഉസ്ബെക്കിസ്താൻ), വാസലിൻ തോപലോപ് (ബൾഗേറിയ) എന്നിവർ ഫൈഡ് ചാമ്പ്യന്മാരും ആയിട്ടുണ്ട്.
    🏆🧡🥉🏆

By ivayana

Leave a Reply

Your email address will not be published. Required fields are marked *