രചന : ഉണ്ണികൃഷ്ണൻ നാരായണൻ ✍️
പള്ളിവാളും കൈച്ചിലമ്പും ചെമ്പട്ടുടയാടയും
അരമണിയും വാദ്യവൃന്ദങ്ങളുടെ അകമ്പടിയും കൂടാതെ തന്നെ
വെട്ടുകുന്നത്ത്കാവിലമ്മയുടെ പ്രത്യക്ഷപ്രകൃതിയെന്നോണം ജനമനസ്സുകൾ കീഴടക്കിയ കോഞ്ചാത്ത്ശങ്കരമേനോൻ വെളിച്ചപ്പാടിൻ്റെ സുകൃതദീക്ഷയുടെ ദീപ്തമായ സ്മൃതിമഹിമകൾക്ക് നമോവാകം.
തിരുവരുളപ്പാടാൽകാതിൽ
അമൃതസ്യന്ദം മന്ത്രവരം
ചെമ്പട്ടഗ്നിത്തിരഞൊറിയെ
കോമരമുറയുംതാളലയം
ദൈത്യരിപുക്കളിലതികലുഷം
ഭീതിപടർത്തുംമുഖകമലം
കലികലിതാഗ്നിക്കലികയതിൻ
വിടരൽ കരുണാഭാവവിധം
കടലലപോൽകനിവലിവതിനാൽ
മക്കൾക്കനുപമമഭയവരം
പ്രകൃതമതോരോവിധമുചിതം
കാളീകമലജകലയഖിലം
ഏകൈകശഭക്താഭിമതം
പ്രാർത്ഥനപോലതുസാദ്ധ്യവരം
സാധുജനാവലിയർത്ഥിക്കും
രക്ഷാഭയമതുഞൊടിയിടയിൽ
കരവാളലുകതുമിന്നുമ്പോൾ
ഇന്ദ്രധനുസ്സിൻപ്രഹരഭയം
ഹസ്തേഭീമമൊരോട്ടുവള-
മണികടകത്തിൻശ്രുതിഭയദം
ഹിയ്യോ!ഹിയ്യോ!എന്നവിധം
ദിക്കുകളൊക്കെനടുങ്ങീടും
മട്ടൊരലർച്ചമഹാകായം
മേഘംമുട്ടിടുമമ്മട്ട്
ദൃഢതരമാംനടനൃത്തവിധം
ചുവടുകളത്രമനോഹരവും
ചെമ്പട്ടുടയാടക്കസവും
അരമണിബന്ധവുമൊത്തഴകാം
ചെറിയൊരുകുംഭപ്പുടവഞൊറി
അനുപമദീപ്തമുഖൈശ്വര്യം
നിറനെൽപ്പറയുടെപീഠവരം
അരിമാവണിമാദ്യാർത്ഥതലം
ഉടവാൾകൊണ്ടുചിതംപൂണ്മ
പാനപ്രകൃതിയിൽമേളഹരം
ആസുരവാദ്യമുഖത്താളം
നൃത്തച്ചുവടൊടുകോമരവും
പാനക്കൊമ്പൊടുചെറുബാല്യ-
ക്കാരുടെനൃത്തമകമ്പടിയും
സ്വർഗ്ഗീയംബഹുഹർഷകരം
ഭക്തർക്കരുളിടുമനുഭൂത്യാ
ഇഷ്ടാർത്ഥങ്ങളതുത്ഭുതമാം
സുകൃതാശ്രയവിധകല്പനയാ
കഷ്ടാർത്ഥംകൃതകർമ്മഫലം
ദുരിതഹരംവെളിപാടുവരം
കർണ്ണേകല്പിതപീയൂഷം
ഭദ്രാംബികയുടെപ്രതിപുരുഷാൽ
അക്ഷതമണികളിൽമാതാവിൻ
ഹൃദ്യാനുഗ്രഹകൈവല്യം
ഭക്തേശ്വരിയുടെദൃശ്യഫലം
നിർഭരഗുണമഹിമൈശ്വര്യം
ഉത്തമമാംശുഭദാനന്ദം
പകരുംകോഞ്ചാത്തെസുകൃതം
കുലധനശീലനനന്യാഖ്യൻ
സുശ്രുതമേനോൻശങ്കരനും
തത്പൂർവ്വീകസൂരികളും
ഒത്തവരാരുണ്ടിക്കാലം?
മാരിപരക്കെദുരിതമെഴും-
രോഗിവസൂരിയുമായ്കുഴയെ
ഭക്തർക്കാശ്രയവരമായി
ചെന്നുകുളിപ്പിച്ചിടാനും
മടികാട്ടാത്തഉപാസനതൻ
ഗരിമയതുംധനമോഹാന്യം
ദയയൊടുസേവനവിധമായി
പെയ്തസമാശ്വാസംസുകൃതം
പുണ്യമഹത്തത്വാഭിമുഖം
സുവിധപ്രതിജ്ഞയതാക്കിയനൽ
ന്യായനയാദിയതാൽ ഭക്തർ
നെഞ്ചേറ്റിയബഹുമാന്യധനൻ
തോളറ്റംകരിമേഘമുടി
കോതിക്കലിയൊടലർച്ചജയം
പ്രകടമതാംനിജസാന്നിദ്ധ്യം
പകരുംചിട്ട ചടങ്ങഖിലം
പൈതൃകഗുണകലയാർന്നപ്രിയൻ
ശങ്കരമേനോൻസ്മൃതിമഹിതം !
വിണ്മുടിചൂടുംമൽ വെട്ടു-
കുന്നത്തെകാവമ്മശിവ !