രചന : ബിനോ പ്രകാശ് ✍️
ഈ കാലത്ത് നീ ഉദ്ദേശിക്കുന്നതുപ്പോലെയുള്ള പെണ്ണിനെയെങ്ങും കിട്ടുകയില്ല.
പുത്തൻ തലമുറയിലെ പെൺപിള്ളേർ സ്ലിം ആണ്.
മോഡലുകളെപ്പോലെ.
ലിപ്സ്റ്റിക്കും, മാസ്ക്കാരയുമിട്ടു
ജീൻസുമണിഞ്ഞു
ആൺകുട്ടികളുമായി കറങ്ങി നടക്കുന്ന ഫ്രീ മൈന്റുള്ള പിള്ളേരാണ്.
എനിക്കു കല്യാണം കഴിച്ചു കൂടെ കൊണ്ടു നടക്കാനാ. അല്ലാതെ ഫാഷൻ ഷോയ്ക്ക് വിടാനല്ല.
സ്നേഹിതർ പറഞ്ഞതിനവൻ മറുപടി കൊടുത്തു.
ഇപ്പോൾ തന്നെ അറുപതോളം പെൺപിള്ളേരെ കണ്ടതല്ലേ.
നിനക്കു ഒരെണ്ണത്തെ ഇഷ്ടപ്പെട്ടോ.
ഏതെങ്കിലുമൊരെണ്ണത്തെ കെട്ടി ജീവിക്കാനുള്ളതിനു പകരം സങ്കല്പത്തിലെ പെണ്ണിനെത്തേടി നടക്കുകയാ….
നീ ഒരു ഡോക്ടറല്ലേ.. നാണമില്ലേ ഇങ്ങനെ വീട് വീടാന്തരം നടന്നു പെണ്ണുകാണാൻ
ഈ രണ്ടായിരത്തി ഇരുപത്തഞ്ചായാലും
ഇവന്റെ സങ്കല്പത്തിലെ പെണ്ണിനെ കിട്ടില്ല.
ഇപ്പോൾ ഇഷ്ടംപ്പോലെ മാട്രിമോണിയൽ പരസ്യങ്ങൾ ടീവിയിൽ വരുന്നുണ്ടല്ലോ ഒരോ ജാതിക്കും സമുദായത്തിനും.
ഇപ്പോൾ ഒരോ ജാതിക്കും സമുദായത്തിനും മാട്രിമോണിയാണ്.
ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടിക്കോട്ടെയെന്നല്ല ജാതി നോക്കി കെട്ടട്ടെ എന്നാ ഉദ്ദേശം.
ഈ ജാതിയും മതവുമൊക്കെയാണ് പലരുടെയും ഇഷ്ടങ്ങൾക്ക് വിലങ്ങു തടി.
ഏതായാലും
ഏത് ടൈപ്പാ നിന്റെ സങ്കല്പത്തിലെ പെണ്ണ്?
കൂട്ടുകാർക്ക് ദേഷ്യം വന്നു.
എന്റെ സങ്കല്പത്തിലെ പെണ്ണിന്.
നല്ല മാറിടവും അല്പം മുഴുത്ത മുലകളും.
നല്ല ചന്തിയും.
ചന്തി കവിഞ്ഞു കിടക്കുന്ന മുടിയുമൊക്കെ വേണം.
കണ്ടാൽ ഒരു നാടൻ പെണ്ണ്.
നീ ഉദ്ദേശിക്കുന്ന നാടൻ പെൺപിള്ളേരെ ക്രിസ്ത്യാനികളുടെ വീട്ടിൽ ഇന്ന് കാണാൻ പറ്റില്ല.
ഇവന് എം ബി ബി എസ് കൊടുത്തവരെ പത്തലിനു തല്ലണം.
അറിവും വിവരവുമുള്ളവരൊക്കെ മോഡേൺ ടൈപ്പ് പെൺപിള്ളേരെ കെട്ടാൻ ഓടി നടക്കുമ്പോൾ
ഇവൻ എൺപത്തിനാല് എൺപത്തിയഞ്ചിലെ മേനക, അംബിക സ്റ്റൈൽ പിള്ളേർക്ക് വേണ്ടി സമയം കളയുന്നു.
എന്റമ്മച്ചി.. ഇനി അമ്മച്ചിടെ മകന് പെണ്ണ് കാണാൻ ഞങ്ങളില്ല.
മടുത്തു.
എന്റെ മക്കളെ അങ്ങനെ പറയല്ലേ.
ഇവൻ ഇപ്പോൾ പറഞ്ഞത്പ്പോലെ ഒരു പെണ്ണുണ്ട്..
ഒന്ന് കൂടി നോക്കിക്കേ.
നമ്മുടെ പള്ളിയിൽ വരുന്ന
മർക്കോസിനൊരു മകളുണ്ട്.
ബി എസി നഴ്സ് ആണെന്ന് കേട്ടു.
ഒന്ന് പോ അവിടെവരെ.
എം ബി ബി എസ് പഠിച്ചവന്
വല്ല ഡോക്ടറുമാരെയും നോക്കാനുള്ളതിന് നഴ്സിനെയാണോ നോക്കുന്നത്.
അമ്മേം കൊള്ളാം മകനും കൊള്ളാം.
ഏതായാലും അവിടെവരെ ഒന്ന് പോ.
അമ്മച്ചി നിർബന്ധിച്ചു.
ഞാൻ മർക്കോസിനെ വിളിച്ചു പറയാം.
ഞായറാഴ്ച പള്ളി കഴിഞ്ഞു. കൂട്ടുകാർ
പെണ്ണുകാണൽ ചടങ്ങ് തീരുമാനിച്ചു.
മർക്കൊസും
ഭാര്യ ശലോമിയും.
ശലോമിയുടെ ആങ്ങളയും ഭാര്യയും.
നല്ല ക്രിസ്ത്യാനി തറവാട്..
പെണ്ണിന്റെ അപ്പനും
ചെറുക്കന്റെ അപ്പനുമമ്മയും പള്ളിയിൽ വെച്ചു കണ്ടിട്ടുണ്ട്.
മർക്കോസിന്റെ മകൾ ട്രേയിൽ ചായയുമായെത്തി.
തോഴിമാരെപ്പോലെ അനിയത്തിയും
ആന്റിയും.
അവൻ അവളെ അടിമുടി നോക്കി.
ഇരുനിറം
വിരിഞ്ഞ കണ്ണുകൾ
നീളമുള്ള മുടി
ചന്തിയും നല്ല മാറിടവും
പാവാടയും ബ്ലൗസും..
ശരിക്കും… സങ്കല്പത്തിലെ പെണ്ണ്.
കുട്ടിയുടെ പേര്. കൂട്ടുകാരനാണ് ചോദിച്ചത്.
ഒരു ലജ്ജയും ഭാവവ്യത്യാസവുമില്ലാതെ അവൾ പറഞ്ഞു.
ലിഡിയ.
മുഴുവൻ പേര് ലിഡിയ മർക്കൊസ്.
ബി എസ് സി നഴ്സിംഗ് കഴിഞ്ഞു എക്സ്പീരിയൻസിനു വേണ്ടി
ഭാരത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു.
ആഹാ.. ഒരു ഡോക്ടറും ഒരു നഴ്സും
നല്ലതാണല്ലോ.
ചെറുക്കന്റെ അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
നമുക്ക് മാറി നിൽക്കാം അവർ സംസാരിക്കട്ടെ.
ചെറുക്കന്റെ അച്ഛൻ പെണ്ണിന്റെ അച്ഛനോട് പറഞ്ഞു.
മർക്കൊസിന്റ മകൾ…
എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു.
എന്താ മോളെ എന്റെ മോനെ നിനക്കിഷ്ടപ്പെട്ടോ.
ഒരു ഡോക്ടറാണ്.
ഏയ് ഇല്ലമ്മച്ചി.
അമ്മച്ചീടെ മോനെ എനിക്കിഷ്ടപ്പെട്ടില്ല.
അവളുടെ മറുപടി കേട്ട് എല്ലാവരുടെയും മുഖം മങ്ങി.
ചെറുക്കൻ മാത്രം ഭാവവ്യത്യാസങ്ങൾ ഒന്നുമില്ലാതെ അവളെ നോക്കിയിരുന്നു.
അഹങ്കാരി..
ചെറുക്കന്റെ അമ്മ മനസിൽ പറഞ്ഞു.
അതെന്താ ലിഡിയ..
അങ്ങനെ പറഞ്ഞത്.
നല്ല പേരുള്ള ഒരു ഹോസ്പിറ്റലിലെ നേഫ്രോളജിസ്റ്റ് ആണ്.
പെണ്ണുകാണാൻ വന്ന പയ്യൻ ഡോക്ടറോ,കളക്ടറോ എഞ്ചിനയറോ ആണെന്ന് കരുതി.
പെൺകുട്ടിക്ക് ഇഷ്ടപ്പെടണമെന്നുണ്ടോ?
അവനവളെ ചിരിച്ചു കൊണ്ട് നോക്കി.
ഇനിയെന്തിനാ ഇരിക്കുന്നത് പോകാം ചെറുക്കന്റെ അമ്മ
ദേഷ്യത്തോടെ മകനെ നോക്കി പറഞ്ഞു.
എനിക്കിവളെ ഇഷ്ടപ്പെട്ടു.
അവൻ എല്ലാവരോടുമായി പറഞ്ഞു.
ലിഡിയ ഞാൻ നിന്നെ മാത്രമേ കല്യാണം കഴിക്കൂ.
ഞാൻ ഉള്ളത് പറഞ്ഞല്ലോ.
ഡോക്ടർ എന്റെ വീട്ടിൽ ആദ്യമായിട്ടാണ് വന്നത്.
നമ്മൾ തമ്മിൽ ഇതിനു മുൻപ് ഒരിക്കൽപ്പോലും കണ്ടിട്ടില്ല.
നമ്മൾ സംസാരിച്ചിട്ടില്ല
വെറും പത്തു മിനിറ്റ് കണ്ടതായ ഒരു പെണ്ണും ചെറുക്കനും പരസ്പരം ഇഷ്ടപ്പെടണമെന്ന്.
ആരാണ് തീരുമാനിക്കുന്നത്.?
ഒരു പരിചയവുമില്ലാത്ത ഒരു പെണ്ണിനെ ഇഷ്ടപ്പെടാൻ ഒരു എം ബി ബി എസ് ഡോക്ടർ വിഡ്ഢിയാണോ.
വീട്ടുകാർ ഇഷ്ടപ്പെടുന്ന പെണ്ണിനെ കല്യാണം കഴിക്കുന്ന പഴയ രീതി മാറിയില്ലേ ഇതുവരെ.
കറക്റ്റ്… അവൻ എഴുന്നേറ്റു.
ഇവൾ പറഞ്ഞതാണ് സത്യം.
വീട്ടുകാർ ഒരു പെണ്ണിനെ കാണിക്കും.
അവളെക്കുറിച്ച് ഒന്നുമറിയാതെ അവളെ ഇഷ്ടപ്പെട്ടോണം
എന്നിട്ട് വീട്ടുകാരുടെ ഇഷ്ടത്തിനു കല്യാണം കഴിക്കണം.
കഴിഞ്ഞ കാലങ്ങളിൽ അതായിരുന്നു രീതി.
പരസ്പരം അറിയാത്തവർ പൊരുത്തപ്പെടാൻ കഴിയാതെ ജീവിക്കുന്നു.
കാലം മാറി.
പരസ്പരമറിയുന്ന രണ്ടുപേര് വേണം ഇഷ്ടപ്പെടുവാൻ.
ഞാൻ എങ്ങനെയുള്ളവനെന്ന് മറ്റൊരാൾ പറയാതെ ഇവൾ എന്നെ മനസ്സിലാക്കട്ടെ.
അതേപ്പോലെ… അവളും എങ്ങനെയുള്ളവളെന്നും. ഏത് ടൈപ്പ് ആണെന്നും ഞാനും മനസിലാക്കട്ട.
എന്നിട്ട് മാത്രം മതി ഞങ്ങളുടെ കല്യാണം.
എന്താ മർക്കോസിന്റെ മകളെ
നീ എന്ത് പറയുന്നു?
അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
മതി….
ഞങ്ങൾ പരസ്പരം ചേരുന്നവരാണോ
ഞങ്ങളുടെ മനസുകൾ പൊരുത്തപെടുമോ എന്നൊക്കെ ഞങ്ങൾ തീരുമാനിക്കട്ടെ.
എന്നിട്ട് മാത്രം മതി കല്യാണം.
എന്നാൽ ലിഡിയ മർക്കൊസിന്റെ നമ്പർ തരൂ. ഞാൻ വൈകുന്നേരം വിളിക്കാം.
അവൻ ചിരിച്ചു.
നമ്പർ പറഞ്ഞുകൊടുത്തു അവളും ചിരിച്ചു.
അമ്മേ മർക്കോസിനൊരു മകളുണ്ട്
അവളെ ഞാൻ കെട്ടിയിരിക്കും.
എല്ലാവരും ചിരിച്ചു.