പിരിഞ്ഞുപോയ
പ്രണയം
ഓർത്താനന്ദത്തിനിറങ്ങുന്ന
പെണ്ണിനെപ്പറ്റി ,
അവളയാളുടെ
കാപ്പിക്കാട്ടിലെ
കുടിലിൽ
ഉന്മാദിയാകുന്നു.
ഉടലുപോലെളുപ്പത്തിൽ
പ്രണയവും
നഗ്നം
രണ്ടുപേർ
ഉരുകിത്തിളച്ച്
ജബ്നയിലെ
കൊഴുത്ത
കടുംകാപ്പിയാകുന്നു
ഉള്ളിലെ ഹുക്ക
ലഹരിയാകാൻ
ഉമ്മകളാകേണ്ടിവന്ന
ചുണ്ടുകൾ
എത്ര വേഗമായിരിക്കണം
ഒരു പകലിന്റെ
മരണം ,
അരണ്ടവെട്ടത്തിൽ
തണുപ്പുപൊതിഞ്ഞ
മെത്തയിൽ
തമ്മിൽ
തലയണയോ
വിരിപയോ
ആയിരിക്കുവാൻ
തകർന്ന ചില്ലുകോപ്പയിൽ
പകർന്ന വോഡ്ക
കാപ്പിപ്പൂ ചൂരുള്ള
പ്രേമത്തിലേക്കൊഴുക്കി
ഒരറ്റത്തുനിന്ന്
തീപടർത്തുന്നു.
അവളായിരിക്കാൻ
പ്രേമമുണ്ടായിരിക്കലല്ലാതെ
പൂക്കാനൊരു
കാപ്പിക്കാടിനിയില്ലാത്തവളെപ്പറ്റി.
കടുംകാപ്പി നിറമുള്ളൊരുവൾ 🤎
ഷിബിത എടയൂർ 🤎

By ivayana

Leave a Reply

Your email address will not be published. Required fields are marked *