സ്വപ്നങ്ങളേറെയുണ്ടായിരുന്നുളളിലായ്
സ്വച്ഛമായൊഴുകും ജീവിതത്തിൽ
കാത്തുകാത്തങ്ങു ഞാനിരിക്കെ
കവർന്നുവല്ലോയെൻകനവുകളെല്ലാം

നീതിയാൽഞാൻനിലയുറച്ചതിനോ
നീറുമീദിനങ്ങളെനിക്കേകിയത്
പടികേറിയെത്തുന്നു പട്ടിണിനിത്യം
പഞ്ഞമൊഴിഞ്ഞൊരാനാളുംമറഞ്ഞു

ഒന്നിനുമേതിനുംകുറവേകിടാതെ
ഒരുമയായ്പുലർന്നൊരാകാലമകന്നു
ഇന്നുചൊല്ലിനോവിക്കുവാനുണ്ടേറെ
ഇടനെഞ്ചുപൊടിയുംമൊഴികൾ

മാത്രകൾകേട്ടുമറക്കാൻപഠിക്കാം
മാറുമോ ഈ ഗതികളൊട്ടാകേ
താങ്ങിപിടിച്ചകരങ്ങളോയിന്ന്
തള്ളിയകറ്റുന്നുമാറിനിൽക്കുന്നു

ചാരെയുറങ്ങും നാളുമറന്നു
ചാപല്യമൊക്കെചത്തതിനൊപ്പം
രക്തതാപങ്ങളാൽവിയർപ്പിറ്റി
രക്ഷകനായവനെന്നതുമറന്നു

ദുരിതക്കയത്തിൽ വീണുവിലപിക്കാൻ
ദൂരമതൊട്ടകലെ അല്ലെന്നറിഞ്ഞു
വിശ്വസിച്ചീടുന്നു ആ സത്യമാം ശക്തിയെ
വിളനിലമാക്കിയേകിടുമൊരുനാൾകരങ്ങളിൽ

ബി.സുരേഷ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *