മറക്കില്ലെന്ന് വാക്ക് തന്ന അവസാന ഋതുവും
കൊടും തണുപ്പേറിയ
വിഷാദം സമർപ്പിച്ച് കടന്ന് പോയി…
തണുപ്പ് വകഞ്ഞു മാറ്റി
ഒരുനാൾ അത് തിരുത്തി പറയുമെന്ന
ഒരു കാത്തിരിപ്പിന്റെ വക്കിൽ
ഞാൻ തീ കായുന്നു…
ചൂടേൽക്കുമ്പോൾ
ഉടലിനെന്ന പോലെ
ഓർമക്കൾക്കും
കാണില്ലേ ഉരുകുന്ന തിളനിലകൾ…
വിസ്മയങ്ങൾ ഒന്ന് പോലും അവശേഷിക്കുന്നില്ല
എന്നറിഞ്ഞിട്ടും
എന്റെ വഴിവിളക്കുകൾ
കണ്ണു ചി മ്മാതെ
കാവൽ നിൽക്കുന്നത് പോലെ
ഉപേക്ഷിച്ചു കളഞ്ഞ
തിന് ശേഷവും
എന്റെ ഋതുക്കൾ ക്ക്
ആ വാക്കിൽ
കാലിടറു ന്നുണ്ടാവുമോ…
മടങ്ങി വന്നില്ലെ ങ്കിൽ പ്പോലും
നരച്ചു പോയ പാതകളിൽ
എനിക്ക് കണ്ടെടുക്കാനായി
വേദനയോടെയുള്ള
ഒരാത്മഗത മെങ്കിലും
അത് അവശേഷിപ്പിച്ചിരിക്കുമോ.

ജിഷ കെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *