രചന : രാജീവ് ചേമഞ്ചേരി✍️
കാലം കോലം മാറിയല്ലോ?
കാലക്കേടിൻ നാളല്ലോ?
കാലചക്രം കറങ്ങിയെന്നും-
കാലഹരണച്ചുഴിയല്ലോ??
കാമം ക്രോധം ഏറിയല്ലോ?
കുറ്റകൃത്യം വാർത്തയല്ലോ?
കോടതി കയറിയിറങ്ങും വാദം-
കൂറുമാറ്റക്കൂട്ടിലടയ്ക്കേ??
കാറും കോളും വന്നുവല്ലോ?
കാറ്റിൻ താളം താണ്ഡവമല്ലോ?
കുന്നുകളിടിച്ചൊഴുകും മഴയാൽ –
കാലവർഷക്കെടുതിയായീ!
കാലും കയ്യും തളരുന്നല്ലോ?
കറങ്ങീ തലയും കണ്ണിലിരുട്ടായ്!
കൂടുകൾ പോയൊരു പൈങ്കിളിയിന്ന് –
കൂട്ടം തെറ്റീട്ടൊറ്റയായീ!!!