ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !
nativity scene and christmas crib

അങ്ങകലെ ആകാശത്തൊരു
താരകമുണ്ടെന്നേ……..
ആ ദ്യൂതി തൻ വഴിയേ നോക്കി
അവർ നടപ്പുണ്ടേ……..
ആട്ടിടയർ ആ ജന്മത്തെ
അറിഞ്ഞിടും നേരം
ബെത്‌ലഹേമിൻ പുൽക്കൂട്ടിൽ
അർക്കനുദിച്ചെന്നെ……..
ക്രൂശിതരെ, ഉയർപ്പു നിങ്ങൾ
ദേവനുണർന്നെന്നെ
മണ്ണിതിലായ് സ്നേഹം വാരി
വിതറി നിറക്കാനായ്…..
രാവുകളിൽ ചന്ദ്രോദയമായ്
യേശു പിറന്നെന്നെ
ആതിരയിൽ കുളിരല പോലെ
നാഥനണഞ്ഞെന്നെ………
ഉൾത്തുടി തൻ താളം കൊട്ടി
പാട്ടുകൾ പാടുമ്പോൾ……
ഉലകമിതിൽ നാഥാ നീയെൻ
അഭയമരുളേണെ…….

രാജുവിജയൻ

എല്ലാ കൂട്ടുകാർക്കും എന്റെ xmas ആശംസകൾ 🌹

By ivayana

Leave a Reply

Your email address will not be published. Required fields are marked *