ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

വ്യക്തമായിരുന്നു-
ഭാഷാതുടിപ്പുകൾ
ധ്യാനഭരിത-
അഗ്നിപാകത്തെ
ഭൂമിസാരങ്ങൾ.

കാടിന്നു കുറുകെ
എന്തുചെയ്യുന്നതും
ആന്ധ്യം ബാധിച്ച
വിഷാദഗ്രസനം
വിവേകസ്തംഭനം
ചാന്ദ്രചലനത്തിലെ
അഗ്നിബാധിച്ച
പുല്ലുണക്കങ്ങൾ

അസ്വസ്ഥമാക്കുന്നു
വിൺപരപ്പിൻ പിഴ
ഭാഷ്യപ്പെടാത്ത
ഉറവയിറ്റുകൾ.

ദൃശ്യത്തിലെന്തും
ഭിന്നങ്ങളാകയാൽ
ക്ലാവുകൾ പൂത്തതും
കൊമ്പു ചിലച്ചതും
മുൻപേ രചിച്ചിട്ട-
വൻമരക്കോയ്മകൾ.

തെളി കാതിലെന്നും
വേനൽ മുഴക്കുന്ന
നെടുതാം വിപത്തിന്റെ
കായ് വിത്തിനൊപ്പം
മിതവാദരമ്യം ചതച്ചിട്ടു-
തിളപ്പിച്ച വെള്ളം.
ശരീരവേദന..
ഉറക്കക്കുറവ്..

അനവസ്ഥയാൽ
ഫലസംഗം വെടിഞ്ഞ്
മുടിയെടുത്തവർ,
മരങ്ങൾ മനങ്ങൾ,
കാലം കളയാതെ-
വേഗം തുടർന്നവർ,
ബന്ധമഴിപ്പുകൾ,
കൂടെ ദഹിപ്പിച്ച
സസ്യസുമങ്ങളും
പ്രണത രശ്മിയാൽ
പുഴയിലൂടാരവം.

ചാന്ദ്രചലനങ്ങളേ..
ഈ ബോധമന്ദിപ്പിലും
ഒരു ചായകുടി വെട്ടവും
കുടുങ്ങീല തൊണ്ടയിൽ.

ഹരിദാസ് കൊടകര

By ivayana

Leave a Reply

Your email address will not be published. Required fields are marked *