ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

പാപികളനുനിമിഷംപൃഥ്വീഭാരമതേറ്റുമ്പോൾ
സാധുജനാവലിതൻമിഴിനീർക്കയമതുകടലാകും
മിശിഹാനാഥൻതൻകരുണാദേശമതേറ്റുടയോൻ
ദൈവത്തിരുമകനായ്കന്യാമറിയക്കാത്മജനായ്

മാനവസഹജസുഖാസക്തീബദ്ധവിപത്തുകളാൽ
ഘോരതുഷാഗ്നിസമംനീറ്റുംദുസ്സഹപീഢകളിൽ
പശ്ചാത്താപമതേഉലകിതിൽപാപിക്കാശ്രയമെ-
ന്നരുളിയനിർമലനാംഇടയൻതന്നുടെതിരുനാളിൽ

അത്ഭുതനക്ഷത്രംജ്ഞാനികളവരുടെവഴികാട്ടും
ദൈവനിയോഗമതിൻപൊരുളതുലോകർക്കടയാളം
ജന്മസ്ഥലമവിടെജീവിതരേഖാലേഖനല-
ക്ഷ്യാർത്ഥംയാത്രയതിൻദുഷ്കരയാതനകൾനടുവിൽ

രാവതുതങ്ങിടുവാൻസത്രസൗകര്യാദികളും
ഒത്തുവരായ്കയതാൽഗർഭാലസ്യമതേറുകയാൽ
മറിയയുമൊത്തധികംദൂരംപോവുകവയ്യാതെ
വഴിയരികത്തേതോകാലികൾതന്നാലയവാസം

രക്ഷകനവതാരംവൈക്കോൽമെത്തയിൽമാടൊപ്പം
പിറവിയതറിയിക്കാൻവാനിൽശുഭനക്ഷത്രാഭ
ശകുനവിചിന്തകർഅന്നജപാലകഗണവും
സാധുജനാശ്രയമാപിറവിയതെന്നോതി

കടലിനഗാധതലേചിപ്പിക്കുള്ളിൽനിധിപോലെ
ത്രിംശതിവത്സരവുംകന്യാതനയൻകേവലനായ്
തൻദിവതേജസ്സതിൻഗരിമ,സ്നാപകയോഹന്നാൻ
ജോർദാൻനദിതീർത്ഥേവാഴ്ത്തിടുമഭിഷേകംവരെയും

എളിയവനിൽഎളിയോൻഭൂമിയിൽജാതൻസ്വർഗ്ഗസ്ഥൻ
പരമപിതാവീശോമിശിഹാപുത്രനവൻപാരിൽ
പാവനചരിതധനൻക്രിസ്തുക്രൂശിതരൂപത്തിൽ
പുനരുദ്ധാനവരംനൽകിയരക്ഷയിലീഭൂവിൽ

അസുലഭപുണ്യമെഴുംമാനവജന്മമതുംസ്തുത്യം
പാപവിചാരമതുംവർജ്ജ്യമതെന്നൊരുസന്ദേശം
നൽകിയക്രിസ്തുമസ്സിൻ,മഞ്ഞുതിരുംരാവിൽ
ദൈവമഹത്വമതാൽജീവിതയാതനകൾപോക്കാം!

ഉണ്ണി കൃഷ്ണൻ നാരായണൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *