രചന : എസ്കെകൊപ്രാപുര ✍️
എന്നുമെന്റെ ഉള്ളിനുള്ളിൽ എത്തുമെന്റെ യേശു നാഥൻ…
നൊമ്പരങ്ങൾ മാറ്റിയുള്ളം തഴുകുന്നെന്റെ ജീവനാഥൻ…
നല്ല കാലം നൽകിടുവാൻ കൂടെയുണ്ട് സ്നേഹ നാഥൻ
എന്നുമെന്റെ ഉള്ളിനുള്ളിൽ എത്തുമെന്റെ യേശുനാഥൻ..
കെട്ടുവീണ നാവുകളിൽ ഉത്തരമായ്തീർന്ന നാഥൻ..
കേഴ്‌വിയില്ലാ കാതുകളിൽ ശബ്ദം നൽകി കാത്ത നാഥൻ…
ശാന്തിയില്ലാതായവരിൽ ശാന്തിയോതി നൽകി നാഥൻ…
എന്നീശോ മാത്രമാണെൻ ഉള്ളിന്റുള്ളിലെന്നും നാഥൻ…
എന്നീശോ മാത്രമാണെൻ ഉള്ളിന്റുള്ളിലെന്നും നാഥൻ…
എന്നുമെന്റെ ഉള്ളിന്നുള്ളിൽ എത്തുമെന്റെ യേശുനാഥൻ..
നൊമ്പരങ്ങൾ മാറ്റിയുള്ളം തഴുകുന്നെന്റെ ജീവനാഥൻ..
നല്ല കാലം നൽകിടുവാൻ കൂടെയുണ്ട് സ്നേഹ നാഥൻ..
എന്നുമെന്റെ ഉള്ളിനുള്ളിൽ എത്തുമെന്റെ യേശുനാഥൻ…
കാനായിൽ ദൈവഹിതം വീഞ്ഞാക്കി മാറ്റി നാഥൻ…
അത്ഭുതങ്ങൾ കാട്ടിയെന്നും സത്യമായ് തീർന്നു നാഥൻ…
നൊന്തുകേഴുന്നോ രിലെന്റെ കരുണയുള്ള യേശുനാഥൻ…
കാത്തുകൊള്ളും കൈവിടാതെ എന്നുമെന്റെ സ്നേഹനാഥൻ…
എന്നുമെന്റെ ജീവിതത്തിൽ ജീവനായെന്നും നാഥൻ…
എന്നുമെന്റെ ഉള്ളിന്നുള്ളിൽ എത്തുമെന്റെ യേശുനാഥൻ..
നൊമ്പരങ്ങൾ മാറ്റിയുള്ളം തഴുകുന്നെന്റെ ജീവനാഥൻ..
നല്ല കാലം നൽകിടുവാൻ കൂടെയുണ്ട് സ്നേഹ നാഥൻ
എന്നുമെന്റെ ഉള്ളിനുള്ളിൽ എത്തുമെന്റെ യേശുനാഥൻ