രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️
പുൽക്കുടിലിൽ ഉണ്ണിപിറന്നു
ലോകൈകനാഥനായി
മാനവനു മാർഗ്ഗമേകി
ശാന്തിതൻ ഗീതമായി
പാവങ്ങളെ കാത്തിടുവാൻ
പിറന്നവനുണ്ണിയേശു
പാപികളെ നേർവഴിയിൽ
നയിച്ചവൻ യേശുക്രിസ്തു
പീഢനങ്ങൾ ഏറ്റുവാങ്ങി
മുൾക്കിരീടം തലയിൽച്ചാർത്തി
പാപമെല്ലാം ഏറ്റെടുത്തു
കുരിശുചുമന്നു ദൈവം
ക്രൂരതതൻ ചാട്ടവാറിൽ
പുഞ്ചിരിതൂകി മുന്നിൽനിന്നു
ചതിക്കളത്തിൽ ഒറ്റുകാരെ
കരുണയോടെ ചേർത്തുനിർത്തി
ദിവ്യരൂപം ഉയർത്തെണീറ്റു
പാപികൾക്കു മാപ്പു നൽകി
ഉലകിലെങ്ങും സമാധാനം
ശാന്തിസന്ദേശം പകർന്നു…
വാഴ്ത്തുക നാം പുകഴ്ത്തുക നാം
യേശുവിൻ തിരുപ്പിറവി
ആടുകനാം പാടുകനാം
പിതാവിനെ വാഴ്ത്തുക നാം
പുൽക്കുടിലിൽ പിറന്നവനെ
ഞങ്ങളെ നയിക്കേണമേ…
പാപമില്ലാത്ത വഴിയിലൂടെ
ഞങ്ങളെ നടത്തിടേണേ …
ആലേലൂയ ആലേലൂയ
യേശുനാഥാ പാടുന്നു ഞങ്ങൾ
അവിടുത്തെ അനുഗ്രഹമേകി
കാത്തിടേണം കുഞ്ഞാടുകളെ..
പുൽക്കുടിലിൽ പിറന്നവനെ
ഞങ്ങളുടെ രക്ഷകനേ
പാടുന്നിതാ സ്ത്രോത്തങ്ങൾ ദേവാ
നേർവഴിയിൽ നടത്തിടേണേ…
പുൽക്കുടിലിൽ ഉണ്ണി പിറന്നു
ലോകൈക നാഥനായി
മാനവനു മാർഗ്ഗമേകി
ശാന്തിതൻ ഗീതമായി.