രചന : ഭാനുമതി മേനോൻ✍
സമർപ്പണം… ഇന്ത്യൻ ആർമി ഓഫിസ്സറായിരുന്ന എന്റെ ഏക ജ്യേഷ്ടൻ പരേതനായ പി.ഗോപിനാഥൻ നായർക്ക്.
വെറുതെ പറയുകയല്ല ഞാനിന്നേതു
വ്യഥയിലും തളരാതെ കാക്കുമെന്നോർമ്മകൾ…..
പോയ കാലത്തിൻവ സന്തോത്സവങ്ങളിൻ
പൂമണം തേടി പറക്കയാണെൻ മനം.”
‘മലരുകളി തൾ പൊഴിഞ്ഞൊഴുകിയെത്തിടുന്ന
മലനന്ദി നീയാറ്റിൽ കുളിരാർന്നു നീന്തിയും….
ആ പുണ്യ തീരത്തുരുണ്ടു പിരണ്ടു
കൊണ്ടാനന്ദലബ്ധി പൂണ്ടാറാടിടുന്നതും….
പായൽ പിടിക്കാത്തു ഉരുണ്ട കല്ലേറെയെൻ
പാവാടക്കുത്തിൽ പെറുക്കി നിറച്ചതും…
ഒക്കെ ചുമക്കുവാനൊക്കാത്തൊരുൽക്കട –
ദുഃഖത്താലെല്ലാമുപേക്ഷിച്ച കന്നതും ””
ഓർത്തു പോവുന്നു ഞാനി സായംസന്ധ്യയിൽ…..
ഓർക്കുവാൻ മറെറ ന്തു നേടിയതുള്ളൂഞാൻ…
മാമല പ്പെണ്ണിന്നരഞ്ഞാണമാം വഴിത്താരയിലന്നു
നാംകൈകോർത്തു നീങ്ങുമ്പോൾ…..
പൂച്ചെടിക്കായ് പറിച്ചാർത്തിയാൽ ഞാനുണ്ടു.
പുച്ചിയൊന്നെൻ വായ്ക്കകത്തക പ്പെട്ടതും…..
കാർക്കിച്ചു തുപ്പിയലറിക്കരയവേ…
ആർത്തി പാടില്ലോ തി കാതു ഞ്ഞെരിച്ചതും………….
പതറിത്തെറിക്കുന്ന പ്രായത്തിലെൻ
നിഴൽ പതറാതെ നീയന്നടി വെച്ചളന്നതും.”……
കുന്നുകേറീടു വാ നാവതില്ലോതുമ്പോൾ…
കൈ പിടിച്ചത്യുന്നതത്തിലെത്തിച്ചതും.”
കുന്നിമണികൾ പെറുക്കിച്ചു കണ്ണന്റെ
മുന്നിലിടീച്ചെന്റെ കൈകൾ കൂപ്പിച്ചതും……
ചമ്രം പടിഞ്ഞിരുത്തി കണ്ണടപ്പിച്ചു
ചന്തത്തിൽ കീർത്തനം ചൊല്ലിച്ചിരുന്നതും…
അമ്പലപ്രാവിൻകുറുകൽ കേട്ട ന്നേരം
അമ്പരന്നമ്മയെ കേണു വിളിച്ചതും.”’
കൺകൾ തുടച്ചുകൈ ചൂണ്ടിയാപക്ഷിതൻ
കിന്നരി വെച്ച പട്ടാട കാണിച്ചതും….
നമ്മളെല്ലാമൊരേ”കൈകളാൽ നിർമ്മിച്ച
പൊൻ മക്കളെന്ന വേദാന്ത മുരച്ചതും…
ആവുകില്ലാ.: മറന്നീടുവാൻ മാമക
ജീവിത നാടകം തീർന്നെന്നിരിക്കിലും
”’എത്ര മന:കണക്കെന്നോടു ചോദിച്ചു
എത്ര കടം കഥക്കുത്തരo തേടിനീ….
പ്രത്യുത്തരം തരാനാവാതുഴന്നപ്പോൾ
മുത്തേ യെന്നെൻ കാതിലോതിപ്പുണർന്നതും……
എങ്ങിനെ ഞാൻ മറന്നീടുമെന്നോർമ്മകൾ.
മങ്ങിജരാനര ബാധിച്ചുവെങ്കിലുംഎന്റെ
മന: കണക്കാകേ പിഴച്ചിന്നു ഖിന്നതയേറിത്തളർന്നു
നീങ്ങുമ്പൊഴും മേടവിഷുക്കണിക്കൊന്നപോൽ
പൂത്തുലഞ്ഞോടിയെത്താറുണ്ടാ ബാല്യ സ്മരണകൾ…..
ഞാൻ മുപ്പത്തിയഞ്ചു വർഷം മുൻപെഴുതി ദൂരദർശനിൽ അവതരിപ്പിച്ച ഈ കവിത എന്റെ മകന് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു… അവന്റെ ഓർമ്മയിൽ ഓർത്തെടുത്ത് എഴുതിയതാണ്::മോനേ…ഉമ്മ.